തണ്ണിത്തോട്ടിൽ പിടിമുറുക്കി പാറ മാഫിയ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പഞ്ചായത്തിൽ പാറ മാഫിയ പിടിമുറുക്കുന്നു. അമ്പലം ജംഗ്ഷനിലെ ഇഞ്ചപൊയ്ക റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അനധികൃതമായി പൊട്ടിച്ച് സൂക്ഷിച്ചിട്ടുള്ള ലോഡ് കണക്കിന് പാറയാണ് പാറ മാഫിയ പിക്ക് അപ് വാനിൽ മറ്റ് പല സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. പകൽ സമയത്ത് തന്നെ ആണ് പാറ കടത്ത് നടക്കുന്നതും. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിൽ പാറ ഖനനം ചെയ്യുവാൻ അനുമതിയില്ലെന്ന നിയമം നിലനിൽക്കുമ്പോഴാണ് തണ്ണിത്തോട്ടിൽ ലോഡ് കണക്കിന് പാറ അനധികൃതമായി പൊട്ടിച്ച് കടത്തുന്നത്.

തണ്ണിത്തോട്ടിൽ പട്ടയമില്ലാത്ത ഭൂമിയിൽ നിന്നും പാറ പൊട്ടിച്ച് കടത്തിയ സംഭവത്തിൽ തണ്ണിത്തോട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അടുത്ത ദിവസങ്ങളിലും പാറ കടത്ത് തുടർന്നിരുന്നു. പിന്നീട് വില്ലേജ് അധികൃതർ മൈനിങ് ആൻഡ് ജിയോളജി അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ഇവർ സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെ കാലമായി തണ്ണിത്തോട് ഹൈ സ്‌കൂളിന് സമീപത്ത് നിന്നും മാഫിയ വൻതോതിൽ പാറ പൊട്ടിച്ച് കടത്തുകയാണ്. ഇവിടെ നിന്നും പൊട്ടിച്ച് മാറ്റിയ കല്ലുകൾ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി ശേഖരിച്ചതിന് ശേഷം പിക്ക് അപ് വാനിൽ പല സ്ഥലങ്ങളിലേക്ക് കടത്തി കൊണ്ടുപോവുകയാണ് പതിവ്. ആളൊഴിഞ്ഞ പറമ്പുകളിൽ ആണ് പൊട്ടിച്ച് മാറ്റിയ പാറ അധികവും കൊണ്ടുവന്ന് ഇട്ടിരിക്കുന്നത്. ഇവിടെ നിന്നും ആവശ്യാനുസരണം വില്പന നടത്തുകയാണ് ചെയ്യുന്നത്. അടുത്ത കാലത്ത്, തണ്ണിത്തോട് വി കെ പാറ റോഡ്, മേടപ്പാറ വടക്കേക്കര റോഡ്, പറക്കുളം റോഡ് എന്നിവടങ്ങളിൽ വലിയ തോതിൽ പാറ പൊട്ടിച്ച് കടത്തിയതായാണ് വിവരം. മേക്കണം – അഞ്ചുകുഴി റോഡിൽ റിസോർട്ട് നിർമ്മാണത്തിന്റെ പേരിൽ വൻതോതിൽ പാറ പൊട്ടിച്ച് മാറ്റിയ സംഭവത്തിലും നടപടി എങ്ങും എത്തിയില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടത്തിന് സ്വർണ്ണത്തിന്റെ വില നൽകി ബാങ്ക് അപ്രൈസറുടെ തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയ സംഘം...

0
കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും...

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....