​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ രംഗത്ത്. വൈദ്യുതി പ്രതിസന്ധിയിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഡിവൈഎഫ്‌ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റിയാണ് ‘പവര്‍ കട്ട് ഒളിമ്പിക്‌സ് 2026’ എന്ന പേരില്‍ വ്യത്യസ്ത പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.വൈദ്യുതി മുടക്കം മൂലം സാധാരണ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

പരിപാടിയില്‍ വൈദ്യുതി മുടക്കിനെ ആസ്പദമാക്കി നര്‍മ്മവും ആക്ഷേപഹാസ്യവും ഉള്‍പ്പെടുന്ന വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.മത്സരങ്ങളുടെ തീയതി, വിഭാഗങ്ങള്‍, നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഡിവൈഎഫ്‌ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...