ചാലക്കുടി: തൃശൂരിൽ വില്‍പ്പനക്കായി എത്തിച്ച ഒമ്പതുകിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ ഹിറ്റ്‌ലര്‍ ഷെയ്ക്ക് (43), നൂര്‍ ഇസ്ലാം (35) എന്നിവെരയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നമ്പര്‍ വ്യക്തമല്ലാത്ത മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുന്‍വശത്ത് നമ്പര്‍ ഇല്ലാത്തതായി കണ്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലും പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗുകളിലും സഞ്ചികളിലുമായി ഒമ്പതുകിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷന്‍ എസ്.ഐ.മാരായ എ.വി. ലാലു, കെ.എ. കൃഷ്ണന്‍, സി.പി.ഒമാരായ കെ.എച്ച്. ദീപു എന്നിവരും സന്നിഹിതരായിരുന്നു.
വില്‍പ്പനക്കായി എത്തിച്ച ഒമ്പതുകിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ പിടിയിൽ
RECENT NEWS
Advertisment



























