Monday, May 12, 2025 11:32 am

ചന്ദ്രനെ വരെ സൂം ചെയ്ത് പടം എടുക്കാം ; സ്മാർട്ട് ഫോണുകളിൽ പെരിസ്കോപ് ക്യാമറകൾ വാഴുന്ന കാലം

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കാലത്ത് ഇറങ്ങളുന്ന ലക്ഷ്വറി സ്മാർട്ട് ഫോണുകളുടെ ക്യാമറ കണ്ടിട്ടില്ലേ? പ്രൊഫഷണൽ ക്യാമറകളെ വെല്ലുവിളിക്കുന്ന പ്രകടനമായിരിക്കും ആപ്പിൾ, സാംസങ് മുതലായ കമ്പനികളുടെ വില കൂടിയ ഫോണുകൾ കാഴച വെയ്ക്കുന്നത്. സാംസങിന്റെ എസ് 22 അൾട്രാ മുതലായ ഫോണിന്റെ സൂമിങ് കപ്പാസിറ്റി കണ്ടാൽ അക്ഷരാർത്ഥത്തിൽ അതിശയിച്ചു പോകും. എങ്ങനെയാണ് മൊബൈൽ ഫോണുകളിൽ ഇത്രയും മികച്ച ക്യാമറ ഫീച്ചറുകൾ സാധ്യമാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു ക്യാമറ മാത്രമായിരുന്നു സ്മാർട്ട് ഫോണുകളിൽ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നത് എങ്കിൽ ഇന്ന് വൈഡ് ഷോട്ട് എടുക്കാനും ക്ലോസ് അപ് എടുക്കാനും എല്ലാം പ്രത്യേകം ക്യാമറകൾ ഉണ്ട്. ഏകദേശം 2016 മുതൽ മൾട്ടി- ക്യാമറ ഫോണുകൾ വിപണിയിൽ സാധാരണമായി മാറിക്കഴിഞ്ഞിരുന്നു. സൂം ലെൻസുകൾ മൊബൈൽ ക്യാമറ ഫോട്ടോഗ്രാഫിക്ക് പുതിയ സാധ്യതകളും തുറന്നിട്ടു.

ആദ്യം ഇറങ്ങിയ ഫോണുകളിൽ 3x സൂം വരെ മാത്രം കൈവരിക്കാൻ ശേഷി ഉള്ളവയായിരുന്നു. എന്നാൽ ഇപ്പോഴോ 100x സൂം വരെ കൈവരിക്കാൻ ശേഷിയുള്ള ചില സ്മാർട്ട് ഫോണുകൾ വരെ വിപണിയിൽ സുലഭമാണ്. എങ്ങനെയാണ് അവർ ഈ നേട്ടം കൈവരിച്ചത്? ഇതിനുള്ള ഉത്തരമാണ് പെരിസ്കോപ്പ് ലെൻസുകൾ എന്നത്. പെരിസ്‌കോപ്പ് ലെൻസുകൾ എന്താണെന്നും ഇവയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും ഈ ലേഖനത്തിലൂടെ നമ്മുക്ക് കൂടുതൽ പരിചയപ്പെടാം. ഇമേജ് നിലവാരം നഷ്‌ടപ്പെടാതെയോയും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ഭാരം വർധിപ്പിക്കാതെയും ദൂരെയുള്ള വസ്തുക്കളെ സൂം ചെയ്ത് ചിത്രം പതിപ്പിക്കാൻ അനുവദിക്കുന്ന ഒരു തരം ക്യാമറയാണ് പെരിസ്‌കോപ്പ് ക്യാമറ. പ്രകാശത്തെ വലത് കോണിൽ വളയ്ക്കുന്ന ഒരു സ്മാർട്ട് ഒപ്റ്റിക്കൽ ട്രിക്ക് ഉപയോ​ഗിച്ചാണ് ഈ ക്യാമറ പ്രവർത്തിക്കുന്നത്. അന്തർവാഹിനികളിലും ടാങ്കറുകളിലും പെരിസ്‌കോപ്പ് എങ്ങനെ പ്രവർത്തിക്കുന്നുവോ അതേ രീതിയിൽ തന്നെയാണ് ഈ ഫോണുകളിലും ക്യാമറ പ്രവർത്തിക്കുന്നത്.

ടെലിഫോട്ടോ ലെൻസ് ഉപയോ​ഗിച്ച് സൂം ചെയ്ത് ഫോട്ടോ എടുക്കണം എങ്കിൽ ഇതിനായി ധാരാളം ലെൻസുകൾ ആവിശ്യമാണ് ഇത് ഫോണിൽ താങ്ങാവുന്നകതിനേക്കാൾ കൂടുതൽ ആയിരിക്കും. അതേ സമയം പെരിസ്‌കോപ്പ് ക്യാമറ ആകുമ്പോൾ ലെൻസുകൾ വഴി സെൻസറിലെ പ്രകാശത്തെ 90 ഡിഗ്രി പ്രതിഫലിപ്പിച്ച് ഈ പ്രശ്നം ഒഴിവാക്കുന്നു. ഇതുവഴി കൂടുതൽ ലെൻസുകൾ വേണം എന്ന ആവിശ്യം ഒഴിവാക്കപ്പെടുന്നു മാത്രമല്ല നിങ്ങളുടെ ഫോൺ സ്ലിം ആയി ഇരിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ക്യാമറയിൽ ഉള്ള പ്രിസം എന്ന സാങ്കേതിക വിദ്യ നിങ്ങൾ ഫോട്ടോ എടുക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിൽ നിന്നുള്ള പ്രകാശം സൈഡ്‌വേ ക്യാമറയിൽ എത്തിക്കും. അതായത് വലത് കോണുകളിൽ പ്രകാശത്തിന്റെ ദിശ മാറ്റാൻ കണ്ണാടികളോ ഗ്ലാസുകളോ മറ്റും ഉപയോ​ഗിക്കുന്നു. ഇതിന് പറയുന്ന പേരാണ് പ്രിസം ടെക്നോളജി. ഒരു പെരിസ്‌കോപ്പ് ക്യാമറ ട്യൂബിന്റെ അറ്റത്ത് സെൻസറിന് എതിർവശത്തായി പ്രകാശത്തെ 90 ഡിഗ്രി തിരിക്കാൻ ഒരു പ്രിസം ഉപയോഗിക്കുന്നു.

ഫോണിന്റെ പിൻഭാഗത്തുള്ള ഒരു ചെറിയ തുറസ്സിലൂടെ പ്രകാശം ക്യാമറയിൽ പ്രവേശിക്കും ശേഷം ഇത് പ്രിസത്തിൽ ഇടിക്കുകയും ട്യൂബിലൂടെ സഞ്ചരിച്ച് സെൻസറിലെത്തുകയും ചെയ്യുന്നു. ഈ രീതിയിലൂടെ മാത്രം ഫോട്ടോയെടുക്കാൻ ആ​ഗ്രഹിക്കുന്ന സബ്ജക്ടിന്റെ 5x അല്ലെങ്കിൽ 10x ഒപ്റ്റിക്കൽ സൂം ഉപയോഗിച്ച് നിങ്ങൾക്ക് സൂം ഇൻ ചെയ്യാൻ കഴിയും. ഇവിടെ സോഫ്റ്റുവെയറുകളുടെ സഹായം ഇല്ലാതെ ലെൻസുകൾ ഉപയോ​ഗിച്ച് മാത്രമാണ് സൂം ചെയ്തത് എന്നതാണ് പ്രത്യേകത. ഇതിലൂടെ ചിത്രത്തിന്റെ യഥാർത്ഥ ഗുണനിലവാരം നിലനിർത്താം. നിങ്ങളുടെ ഫോണിൽ നൽകിയിരിക്കുന്നത് പെരിസ്‌കോപ്പ് ലെൻസ് ആണോ ടെലിഫോട്ടോ ലെൻസ് ആണോ എന്ന് ക്യാമറ പരിശോധിച്ച് നിങ്ങൾക്ക് തന്നെ മനസിലാക്കുന്നതാണ്.

ടെലിഫോട്ടോ ക്യാമറയ്ക്ക് ഒരു വൃത്താകൃതിയിലുള്ള ഓപ്പണിംഗ് ആയിരിക്കും പെരിസ്കോപ്പ് ക്യാമറയ്ക്ക് ചതുരാകൃതിയിലുള്ള ഒരു ഓപ്പണിംഗ് ആയിരിക്കും നൽകിയിരിക്കുക. ഇവ തിരിച്ചറിയാൻ എളുപ്പവുമാണ്. സാധാരണ 2x അല്ലെങ്കിൽ 3x സൂം നൽകുന്ന ടെലിഫോട്ടോ ലെൻസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫോണിന്റെ കനം കൂട്ടാതെ തന്നെ പെരിസ്കോപ്പ് ലെൻസുകൾ 5x നും 10xനും ഇടയിൽ എവിടെയും സൂം വാ​ഗ്ദാനം ചെയ്യുന്നു എന്നതാണ് പെരിസ്കോപ്പിനെ ജനപ്രിയമാക്കുന്നത്. എന്നാൽ ചിലവി വളരെ കൂടുതൽ ആണെന്നതാണ് പെരിസ്കോപ്പ് ലെൻസുകൾ നേരിടുന്ന വെല്ലുവിളികൾ സാംസങ് ​ഗാലക്സി എസ് 23 അൾട്രാ പോലുള്ള ഫോണുകൾക്ക് ഒരു ലക്ഷത്തിലും അധികമാണ് ഇന്ത്യയിൽ വരുന്ന വില.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേര് മാറ്റണമെന്നാവശ്യം ; ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ചു തകർത്തു

0
ഹൈദരാബാദ്: ഇന്ത്യ- പാക് സംഘർഷത്തിന് അയവു വരുന്നതിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറി...

ഡോണാൾഡ് ട്രംപിന്റെ ​ഗൾഫ് സന്ദർശനത്തിന് നാളെ തുടക്കമാകും

0
റിയാദ് : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ​ഗൾഫ് സന്ദർശനത്തിന് നാളെ...

അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ

0
കാബൂൾ: അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയെതുടർന്നാണ് താലിബാൻ...

പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല, പ്രവർത്തകർ ആണ് എന്റെ കരുത്ത് : കെ...

0
തിരുവനന്തപുരം : സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ...