ഉത്തരേന്ത്യയിലാകെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മൺസൂൺ കാറ്റിന്റെയും വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സിൻ്റെയും പ്രതിപ്രവര്‍ത്തനം മൂലമാണ് ഡൽഹി ഉൾപ്പെടെയുള്ള മേഖലയിൽ അനുഭവപ്പെടുന്ന പേമാരിക്ക് കാരണമെന്നാണ് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) പറയുന്നത്.
ഉത്തരാഖണ്ഡിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചിരിക്കുന്നത്. ഇവിടെ അതിതീവ്ര മഴയുണ്ടാകുമെന്നാണ് ഐഎംഡി നല്‍കുന്ന സൂചനകൾ. ഇതിനിടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ‘ഷെൽഫ് മേഘങ്ങൾ’ പ്രത്യക്ഷപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ചില വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ആകാശത്ത് ഭീതിപ്പെടുത്തുന്ന തരത്തില്‍ കറുത്ത നിറത്തില്‍ സുനാമി പോലെയുള്ള പടുകൂറ്റന്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
കനത്ത മഴ തുടരുന്ന പല പ്രദേശങ്ങളിൽ നിന്നും സാധാരണയായി ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത ഉറപ്പുവരുത്തുക പ്രയാസകരമാണ്. എന്നിരുന്നാലും ഉത്തരാഖണ്ഡിൽ ഷെൽഫ് മേഘങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും അവിസ്മരണീയമായ ഈ മേഘ രൂപീകരണം സോഷ്യല്‍ മീഡിയയുടെ കൗതുകം പിടിച്ചുപറ്റിയിരിക്കുകയാണ്. ഷെല്‍ഫ് മേഘം ഇപ്പോൾ രാജ്യത്ത് ട്രെന്‍ഡിംഗ് ആയി മാറിക്കഴിഞ്ഞു.
എന്താണ് ഷെൽഫ് മേഘങ്ങൾ?
യുഎസ് ഗവൺമെന്റിന്റെ നാഷണൽ വെതർ സർവീസ് പ്രകാരം ഷെൽഫ് മേഘങ്ങൾ ആർക്കസ് മേഘങ്ങൾ എന്നും അറിയപ്പെടുന്നു. വോൾ മേഘങ്ങൾ, ഫണൽ മേഘങ്ങൾ തുടങ്ങി പല പേരുകളിലും ഇവ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ക്യുമുലോനിംബസ് മേഘത്തില്‍ നിന്നും തണുത്ത വായു താഴേക്ക് ഇറങ്ങി നിലം തൊടുമ്പോള്‍ ആ തണുത്ത വായു നിലത്തുകൂടെ അതിവേഗം പടരുകയും അവിടെ ഉണ്ടായിരുന്ന ചൂടുള്ള ഈർപ്പമുള്ള വായു മുകളിലേക്ക് തള്ളുകയും ചെയ്യും. ഇത് ഉയര്‍ന്ന് മുകളിലെത്തി അതിനുള്ളിലെ ജലകണങ്ങള്‍ ഘനീഭവിക്കുകയും അത് ഷെല്‍ഫ് മേഘമായി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. മുകളിലും താഴെയുമായി വ്യത്യസ്‌ത ദിശകളിലേക്ക് കാറ്റിന്റെ സഞ്ചാരമുണ്ടാകുമ്പോള്‍ ഷെല്‍ഫ് മേഘം കറങ്ങുന്ന സ്ഥിതിയുണ്ടാകാമെന്നും യുകെ മെറ്റ് ഓഫീസ് അറിയിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033