ബജറ്റില്‍ കുട്ടികള്‍ക്കായി ധനമന്ത്രിയുടെ വമ്പന്‍ പ്രഖ്യാപനം : എന്താണ് ഡിജിറ്റല്‍ ലൈബ്രറി?

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിദ്യാഭ്യാസ മേഖലയ്ക്കായി ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി പ്രഖ്യാപിച്ച ഡിജിറ്റല്‍ ലൈബ്രറിയാണ് അവയിൽ ശ്രദ്ധേയമായത്. എല്ലാ സ്‌കൂളുകളും ഡിജിറ്റല്‍ ലൈബ്രറിയുമായി ബന്ധിപ്പിച്ച് കുട്ടികളുടെ പുസ്തക ലഭ്യത വര്‍ധിപ്പിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. ദേശീയ ഡിജിറ്റല്‍ ലൈബ്രറി പഞ്ചായത്ത്, വാര്‍ഡ് തലം വരെ ലഭ്യമാക്കും. പ്രാദേശിക, ഇംഗ്ലീഷ് ഭാഷകളിലും പുസ്തകങ്ങള്‍ ലഭ്യമാകും. ഇതില്‍ എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുസരിച്ച് പുസ്തകങ്ങള്‍ ലഭിക്കും. ഡിജിറ്റല്‍ ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് നോക്കാം.

എന്താണ് ഡിജിറ്റല്‍ ലൈബ്രറി?
പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമായ ഒരു ലൈബ്രറിയാണ് ഡിജിറ്റല്‍ ലൈബ്രറി. ഇലക്ട്രോണിക് അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ/ഓഡിയോ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ ലൈബ്രറി എവിടെ നിന്നും ആക്സസ് ചെയ്യാന്‍ കഴിയും. ഇതുവഴി രാജ്യത്തിന്‍റെ എല്ലാ കോണുകളിലും സ്ഥിതി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും.

ഡിജിറ്റല്‍ ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യും?
ഇന്റര്‍നെറ്റ് ലഭ്യമാകുന്ന ഏത് ഉപകരണത്തിലും ഡിജിറ്റല്‍ ലൈബ്രറി ആക്‌സസ് ചെയ്യാന്‍ കഴിയും. ഡാറ്റാ ബേസിന്‍റെകാര്യത്തില്‍ ഇത് ഏതൊരു ഫിസിക്കല്‍ ലൈബ്രറിയേക്കാളും വലുതായിരിക്കും. പരിധിയില്ലാത്ത സ്റ്റോറേജ് തന്നെയാണ് പ്രധാന സവിശേഷത. ഇത് ലോകമെമ്പാടുമുള്ള പുസ്തകങ്ങളിലേക്ക് കുട്ടികളുടെ ആകര്‍ഷിക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ ലൈബ്രറി എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും 24×7 ആക്‌സസ് ചെയ്യാന്‍ കഴിയും. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം ഒരേ പുസ്തകം ആക്‌സസ് ചെയ്യാന്‍ കഴിയും എന്നതാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രത്യേകത.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിലെ ക്ഷേത്രത്തിൽ മോഷണം ; തെളിവായി സിസിടിവി ദൃശ്യങ്ങൾ ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. വിളവൂർക്കൽ സ്വദേശി ദീപു...

കനത്ത മഴ : ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് ; 8 ജില്ലകളിലെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവന്‍റെ സ്വർണമാല പൊട്ടിച്ചെടുത്തു ; പ്രതി പിടിയിൽ

0
ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം ; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം...