സൂംബ വിവാദമല്ല ചർച്ചയാണ് വേണ്ടത് ; വിവാദം കൊഴുപ്പിക്കാതിരിക്കാനാണ് അധികൃതർ ശ്രമിക്കേണ്ടതെന്ന് ഐഎൻഎൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്കൂളുകളിൽ സൂംബ നൃത്തമുൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ പരീശീലിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വിവാദമായ പശ്ചാത്തലത്തിൽ ആവശ്യമായ ചർച്ചകൾ നടത്തി മതിയായ ബോധവത്കരണം ആവശ്യമാണെന്ന് ഐഎൻഎൽ. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാനും ലഹരിയിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുമുള്ള ഉപാധിയായാണ് അധികൃതർ ഇതിനെ കാണുന്നതെങ്കിലും മതവേദികളിൽനിന്ന് കടുത്ത എതിർപ്പാണ് ഉയർന്നിരിക്കുന്നതെന്ന് ഐഎൻഎൽ അഭിപ്രായപ്പെട്ടു. മതചിന്തകളെയും ധാർമിക മൂല്യങ്ങളെയും അവഗണിച്ച് മതനിന്ദയും മതനിഷേധ മാർഗങ്ങളും അന്നിവേശിപ്പിക്കാനുള്ള കമ്യുണിസ്റ്റ്കാരുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

കൊളംബിയൻ കലാകാരൻ ആൾബെർട്ടോ ബെറ്റോ പെരസ് 2001ൽ, ശാശീരിക ക്ഷമത വളർത്താൻ വികസിപ്പിച്ചെടുത്ത സംഗീതനൃത്ത പരിപാടിയാണ് സുംബ. 180രാജ്യങ്ങളിലായി 15ദശലക്ഷം വിദ്യാർഥകൾ ഇത് പരിശീലിക്കുന്നുണ്ടത്രെ. ഗൾഫി​ലെ ഒട്ടുമുക്കാൽ വിദ്യാലയങ്ങളിലും സൂംബ നൃത്തം കുട്ടികൾ അഭ്യസിക്കുന്നുണ്ട്. മടുപ്പുളവാക്കാത്ത ലളിതമായ വ്യായാമം എന്ന നിലക്കാണ് അതിന് സ്വീകാര്യത ലഭിച്ചത്. നമ്മുടെ സാമൂഹിക പശ്ചാത്തലത്തിൽ ഇത്തരം പരിഷ്‍കാരങ്ങൾ ആരംഭിക്കുമ്പോൾ വിദ്യാർഥികളെ മാത്രമല്ല പൊതുസമൂഹത്തെയും ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് ഐഎൻഎൽ പ്രസ്താവനയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി മറിഞ്ഞ് അപകടം

0
മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി...

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...

മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച്...