സ്വവർഗ വിവാഹത്തിന്റെ നിയമസാധുത തേടിയുള്ള ഹർജികളിൽ സുപ്രീം കോടതി വിധി പറയുമെന്നതിനാൽ സ്വവർഗ വിവാഹ അനുകൂലികൾക്ക് ഇന്ന് സുപ്രധാന ദിനമായിരുന്നു. എന്നാൽ ചരിത്ര നിമിഷത്തിനായി കാത്തിരിക്കുന്നവർക്കേറ്റ കനത്ത തിരിച്ചടിയാണ് ഹർജി തള്ളികൊണ്ടുള്ള കോടതി വിധി. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കൈക്കൊണ്ട തീരുമാനം.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെ 3–2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്. സ്വവർഗ വിവാഹത്തിന്റെ നിയമപരമായ സാധുത തേടിയുള്ള ഹർജികളിൽ വാദം കേൾക്കുമ്പോൾ സുപ്രീം കോടതിയിൽ പലതവണ മുഴങ്ങിയ ഒന്നാണ് സ്പെഷ്യൽ മാരേജ് ആക്ട്.
എന്താണ് സ്‌പെഷ്യൽ മാരേജ് ആക്ട്?
ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വ്യത്യസ്തമായ നിയമവഴികൾ ഉണ്ട്. 1955 ലെ ഹിന്ദു വിവാഹ നിയമ പ്രകാരവും 1954ലെ മുസ്ലിം വിവാഹ നിയമ പ്രകാരവും 1954 ലെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരവും വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാനാവും. ഇതിൽ 1954 ൽ ഇന്ത്യൻ പാർലമെൻറ് അംഗീകരിച്ച സ്പെഷ്യൽ മാരേജ് ആക്ട് ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും മതമോ വിശ്വാസമോ പരിഗണിക്കാതെ വിവാഹം ചെയ്യുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം നിർദ്ദേശിക്കപ്പെ നിയമ നിർമ്മാണത്തിൽ നിന്നാണ് ഈ പ്രത്യേക വിവാഹ നിയമം ഉടലെടുത്തത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ ഒഴികെയുള്ള മുഴുവൻ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ഈ നിയമം ബാധകമാണ്. എന്നാൽ കശ്മീരിൽ ജിവിക്കുകയോ താമസിക്കുകയോ ചെയ്യുന്ന മറ്റ് പ്രദേശങ്ങളിലെ ഇന്ത്യക്കാർക്ക് ഈ നിയമം അനുസരിച്ച് വിവാഹം ചെയ്യാവുന്നതാണ്. വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്ന ദമ്പതികളാണ് സ്പെഷ്യൽ മാരേജ് ആക്ടിൻെറ പരിധിയിൽ വരുന്നത്. ഈ നിയമപ്രകാരം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർ വിവാഹ തീയതിക്ക് 30 ദിവസം മുമ്പ് ബന്ധപ്പെട്ട രേഖകളുമായി മാരേജ് ഓഫീസർക്ക് നോട്ടീസ് നൽകണം. നിലവിൽ ഓൺലൈനായും ചെയ്യാനുള്ള സൗകര്യമുണ്ട്. https://www.onlinemarriageregistration.com/ വെബ്സൈറ്റിൽ അപേക്ഷ നൽകാവുന്നതാണ്.
സ്വവർഗ വിവാഹം അംഗീകരിച്ച രാജ്യങ്ങൾ?
ക്യൂബ, അൻഡോറ, സ്ലോവേനിയ, ചിലി, സ്വിറ്റ്‌സർലൻഡ്, കോസ്റ്റാറിക്ക, ഓസ്ട്രിയ, ഓസ്‌ട്രേലിയ, തായ്‌വാൻ, ഇക്വഡോർ, ബെൽജിയം, ബ്രിട്ടൻ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഐസ്‌ലൻഡ്, അയർലൻഡ്, ലക്സംബർഗ്, മാൾട്ട, നോർവേ, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്, കൊളംബിയ, ബ്രസീൽ, അർജൻ്റീന, കാനഡ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, ഉറുഗ്വേ എന്നിവയാണ് സ്വവർഗ വിവാഹം അംഗീകരിച്ചിട്ടുള്ള ലോകത്തിലെ 34 രാജ്യങ്ങൾ. ലോകജനസംഖ്യയുടെ 17 ശതമാനം താമസിക്കുന്നത് ഈ രാജ്യങ്ങളിലാണ്. ഇതിൽ അൻഡോറ, ക്യൂബ, സ്ലോവേനിയ എന്നീ മൂന്ന് രാജ്യങ്ങൾ കഴിഞ്ഞ വർഷം മാത്രമാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്.
സ്വവർഗ വിവാഹം നിയമവിരുദ്ധമായ രാജ്യങ്ങൾ?
പാകിസ്താൻ, അഫ്ഗാനിസ്താൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, മൗറിറ്റാനിയ, ഇറാൻ, സൊമാലിയ, വടക്കൻ നൈജീരിയയുടെ ചില ഭാഗങ്ങൾ എന്നിവ സ്വവർഗ വിവാഹത്തിനെതിരെ കർശന നിയമങ്ങളാണ് നിലനിൽക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ സ്വവർഗരതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവും വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റ് 30 ആഫ്രിക്കൻ രാജ്യങ്ങളിലും സ്വവർഗ ലെെംഗികത നിരോധിച്ചിട്ടുണ്ട്. 71 രാജ്യങ്ങളിൽ ജയിൽ ശിക്ഷയ്ക്ക് വ്യവസ്ഥയുമുയുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.