വായ്പയ്ക്കായി ബാങ്കിൽ സമർപ്പിച്ച പ്രമാണങ്ങൾ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും?

For full experience, Download our mobile application:
Get it on Google Play

ഒരു ഉപഭോക്താവ് ബാങ്കിൽ നിന്ന് ലോൺ എടുക്കുമ്പോൾ Collateral Security ആയി വസ്തുവിന്റെ ആധാരവും അനുബന്ധരേഖകളും ബാങ്കിൽ സമർപ്പിക്കാറുണ്ട്. ലോൺ തിരിച്ചടവിനുശേഷം കൊടുത്തിരിക്കുന്ന പ്രമാണങ്ങൾ നാശ മോശങ്ങളില്ലാതെ ഉപഭോക്താവിന് തിരിച്ച് നൽകുവാൻ ബാങ്കിന് ഉത്തരവാദിത്വമുണ്ട്.

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1) ബാങ്കിന് പ്രമാണം സമർപ്പിക്കുമ്പോൾ അറ്റസ്റ്റഡ് കോപ്പികൾ സൂക്ഷിക്കുവാൻ മറക്കരുത്.
2) സമർപ്പിക്കുന്ന പ്രമാണങ്ങളുടെ കൈപ്പറ്റി രസീത് ബാങ്കിൽ നിന്നു വാങ്ങിയിരിക്കണം.
3) വായ്പാ തിരിച്ചടവിന് ശേഷം പ്രമാണം തിരികെ ലഭിക്കുമ്പോൾ രേഖകളുടെ ഓരോ പേജും സ്വയം നോക്കി ബോധ്യപ്പെടാതെ യാതൊരു കാരണവശാലും ബാങ്കിന് രേഖകൾ കൈപ്പറ്റിയതായി എഴുതി കൊടുക്കരുത്.

4) ബാങ്കിൽ നൽകിയിരിക്കുന്ന പ്രമാണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നാശമോശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബാങ്കിനെ വിവരം രേഖാമൂലം അറിയിക്കുകയും അതിന് കൈപ്പറ്റ് രസീത് ബാങ്കിന്റെ സീലോടുകൂടി വാങ്ങുകയും വേണം. തുടർന്ന് ഈ വിവരം പോലീസിൽ അറിയിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടതാണ്. എഫ്‌ഐആറിന്റെ കോപ്പി ബാങ്കിന് കൊടുക്കേണ്ടതും ആകുന്നു.
5) പുതിയ പ്രമാണത്തിന്റെ സർട്ടിഫൈഡ് കോപ്പി ഉപഭോക്താവിന് ലഭ്യമാക്കാനുള്ള എല്ലാവിധ ചെലവുകളും ബാങ്കാണ് വഹിക്കേണ്ടത്.
6) ബാങ്ക് ഉപഭോക്താവിന് പ്രമാണം നഷ്ടപ്പെട്ടതായി കാണിച്ചുകൊണ്ടുള്ള ഒരു Indemnity Bond നൽകേണ്ടതാണ്
7) ബാങ്കിന്റെ സേവനത്തിൽ വന്ന അപര്യാപ്തത കാണിച്ചുകൊണ്ട് ഉപഭോക്ത കമ്മീഷനിൽ ബാങ്കിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പരാതി കൊടുക്കാവുന്നതാണ്. തയ്യാറാക്കിയത് Adv. K. B Mohanan 9847445075.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....