പത്തനംതിട്ട : വാട്സ് ആപ്പ് വീണ്ടും പണിമുടക്കി. വോയിസ്, ഇമേജ്, വീഡിയോ മെസേജുകള്‍ക്ക് ഇന്ന് നാലുമണി മുതലാണ് പലര്‍ക്കും തടസ്സം നേരിട്ടുതുടങ്ങിയത്. ലോകമെമ്പാടും ഈ തകരാര്‍ പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. കൂടുതലും ഗള്‍ഫ് മേഖലയിലാണ് ഇത് ബാധിച്ചിരിക്കുന്നത്. മെസ്സേജുകള്‍ അയക്കുവാനോ വന്ന മെസ്സേജുകള്‍ റീഡ് ചെയ്യുവാനോ കഴിയുന്നില്ല. വാട്സ് അപ്പില്‍ കോള്‍ വിളിക്കുന്നതിനും കഴിയുന്നില്ല. മുന്‍പും ഇത്തരം തകരാറുകള്‍ ഉണ്ടായിട്ടുണ്ട്.