രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദേശമയയ്‌ക്കാൻ ഉപയോഗിക്കുന്ന ആപ്പുകളിൽ പ്രധാനിയാണ് വാട്ട്സ്ആപ്പ്. ഉപഭോക്താക്കൾക്ക് പുതുമ നൽകാനായി ഇടക്കിടെ വാട്ട്സ്ആപ്പ് പലപ്പോഴായി പല ഫീച്ചറുകളും പരിജയപ്പെടുത്താറുണ്ട്. സ്വകാര്യതയെ മുൻനിർത്തി പുതിയ ചില ഫീച്ചർ അപ്ഡേറ്റ് ചെയ്യാൻ വാട്സ്ആപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന ചില റിപ്പോർട്ടുകൾ. നിലവിൽ സ്വകാര്യതക്കായി പത്തോളം ഫീച്ചറുകൾ വാട്സ്ആപ്പിൽ ഉണ്ട്. ഇതിന് പുറമെയാണ് പുതിയ ഫീച്ചറുകൾ വരുന്നത്. പ്രത്യേക ചാറ്റുകളിൽ ഫിംഗർപ്രിന്റ് ലോക്ക് ഇടാൻ സഹായിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചറാണ് പുതിയതായി വാട്സ്ആപ്പ് കൂട്ടിച്ചേർക്കുന്നത്. ചാറ്റുകളിലെ സ്വകാര്യതക്കായി വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് നൽകുന്ന പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
നിങ്ങളുടെ സൂപ്പർ പേഴ്സണൽ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചർ അടുത്തിടെ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിനായി ഉപഭോക്താക്കൾ ചാറ്റ് പ്രൊഫൈൽ സെക്ഷനിലേക്ക് പോകണം. ശേഷം ചാറ്റ് ലോക്ക് ഫീച്ചർ എനബിൾ ചെയ്യണം സ്വകാര്യത ആവശ്യമുള്ള എല്ലാ ചാറ്റിലും നിങ്ങൾ ഇത് പിൻതുടരേണ്ടതാണ്. ഈ വിഭാഗം ലോക്കഡ്ചാറ്റ് എന്ന ഒരു ഫോൾഡർ പോലെ പ്രത്യേകമായി പ്രത്യേക്ഷപ്പെടും. സ്ക്രീനിന്റെ മുകൾ ഭാഗത്തായിരിക്കും ഈ ചാറ്റുകൾ കാണാൻ സാധിക്കുക. മെസ്സേജുകളിലെ ബ്ലൂ ടിക്കുകൾ മറക്കാനുള്ള ഓപ്ഷനും വാട്ട്സ്ആപ്പിൽ നിലവിൽ ഉണ്ട്. ഇതിനായി സെറ്റിംഗ്സിലെ പ്രൈവസിയിൽ എത്തി റീഡ് റെസീപ്റ്റ് എന്ന ഓപ്ഷൻ ഓഫ് ആക്കിയാൽ മാത്രം മതി. ഇങ്ങനെ ചെയ്താൽ നമ്മൾ മെസ്സേജ് വായിച്ചാലും അയച്ച ആളുകൾക്ക് മെസ്സേജിന് നേരെ ബ്ലൂ ടിക്ക് കാണാൻ സാധിക്കില്ല. അതിനർത്ഥം നമ്മൾ മെസ്സേജ് വായിച്ചോ ഇല്ലയോ എന്ന് അയച്ച ആൾക്ക് അറിയാൻ സാധിക്കില്ല എന്നതാണ്.
നിങ്ങളുടെ നമ്പർ കൈവശമുള്ള ആർക്കും നിങ്ങളെ വാട്ട്സ്ആപ്പിലൂടെ കോൾ ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങൾക്ക് അറിയാത്ത നമ്പറിൽ നിന്നുള്ള കോളുകൾ നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ ഇത് ഒഴിവാക്കാനുള്ള ഓപ്ഷനും വാട്ട്സ്ആപ്പിൽ ഉണ്ട്. ഇത്തരം കോളുകൾ നിങ്ങൾക്ക് വാട്ട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യുകയോ മ്യൂട്ട് ചെയ്യുകയോ ചെയ്യാവുന്നതാണ്. നിങ്ങൾക്ക് സംസാരിക്കാൻ താൽപര്യം ഇല്ലാത്തവരെ ബ്ലോക്ക് ചെയ്യാനും വാട്ട്സ്ആപ്പിൽ സാധിക്കുന്നതാണ്. നിങ്ങൾ ഒൺലൈനിൽ ഉള്ള സമയം നിങ്ങളുടെ പ്രൊഫൈലിൽ ഓൺലൈൻ എന്ന് കാണിക്കാതെ ഇരിക്കാനുള്ള ഓപ്ഷനും വാട്ട്സ്ആപ്പിൽ ഉണ്ട്. ഇതിനായി സെറ്റിംഗ്സ് പ്രൈവസിയിൽ ചെന്ന് ലാസ്റ്റ് സീൻ ഓഫ് ചെയ്തിട്ടാൽ മാത്രം മതി.
മെസ്സേജുകൾ ഓട്ടോമാറ്റിക്ക് ആയി ഡിലീറ്റ് ആകുന്ന ഡിസപ്പൈറിംഗ് ഓപ്ഷനും നിലവിൽ ആപ്പിൽ ഉണ്ട്. സന്ദേശങ്ങൾ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്ന കണക്കിലാണ് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുന്നത്. ഇതിനായി ആവിശ്യമുള്ള പ്രൊഫൈൽ എടുത്തതിന് ശേഷം ഡിസപ്പൈറിംഗ് ഓപ്ഷൻ ഓൺ ആക്കാവുന്നതാണ്. നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടിന് കൂടുതൽ സുരക്ഷ ആവിശ്യമാണെന്ന് തോന്നുന്നുവെങ്കിൽ 2- ഘട്ട സ്ഥിരീകരണ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. ഇതിനായി അക്കൗണ്ടിൽ ചെന്ന് ടു- സ്റ്റെപ്പ് വെരിഫിക്കേഷൻ ഓൺ ആക്കുക ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ആറക്ക പിൻ നൽകി സ്ഥിരീകരിക്കുക. പിന്നീട് നിങ്ങൾക്ക് മെയിൽ ഐഡിയും നൽകി അക്കൗണ്ട് സുരക്ഷിതമാക്കാവുന്നതാണ്.