ഫെബ്രുവരിയില്‍ 14 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : മെറ്റ ഉടമസ്ഥതയിലുള്ള മെസേജ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് തങ്ങളുടെ മാര്‍‌ഗ്ഗനിര്‍‌ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൌണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയുമായി രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ് അക്കൌണ്ടുകള്‍ റദ്ദാക്കി. ഗ്രീവന്‍സ് റിപ്പോര്‍ട്ട് പ്രകാരം 335 അക്കൌണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചതില്‍ ഫെബ്രുവരി മാസത്തില്‍ 21 എണ്ണത്തില്‍ നടപടി എടുത്തെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.

സംഘര്‍ഷവും വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്ട്സ്ആപ്പിന്‍റെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികള്‍ അടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൌണ്ടുകള്‍‌ക്കെതിരെ നടപടി എടുത്തത്. ജനുവരിയില്‍ ഇത്തരത്തില്‍ വാട്ട്സ്ആപ്പ് 1.8 ദശലക്ഷം അക്കൌണ്ടുകള്‍ വിലക്കിയിരുന്നു. സംഘര്‍‌ഷവും വിദ്വേഷണ പ്രചാരണവും അല്ലാതെ സാങ്കേതികമായ കാരണങ്ങളാല്‍ വാട്ട്സ്ആപ്പ് അക്കൌണ്ടുകള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മാസത്തില്‍ 194 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.

ഇന്ത്യയിലെ ഐടി നിയമങ്ങൾ അനുസരിച്ച് 2022 ഫെബ്രുവരിയിലേത് കമ്പനിയുടെ ഒൻപതാമത്തെ പ്രതിമാസ റിപ്പോർട്ടാണ്. പ്ലാറ്റ്‌ഫോമിലെ എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി ആവർത്തിച്ച് വ്യക്തമാക്കി. 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി.

വാട്സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷം വരുമെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ നിലനിർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം വാട്ട്സ്ആപ്പ് പ്രയോജനപ്പെടുത്തുന്നു എന്നാണ് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി ; പുനഃസംഘടന അടുത്ത മാസം

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന....