മാര്‍ച്ചില്‍ ഇന്ത്യയില്‍ പൂട്ടിയത് 47 ലക്ഷത്തിലേറെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍. വാട്സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്. ഇതില്‍ 1,659,385 അക്കൗണ്ടുകള്‍ ഏതെങ്കിലും ഉപയോക്താവിന്റെ പരാതിക്ക് മുമ്പ് തന്നെ നിരോധിച്ചതാണ്. ഉപഭോക്ത പരാതികളോട് പ്രതികരിക്കുന്നതിനും നടപടിയെടുക്കുന്നതിനും പുറമേ, പ്ലാറ്റ്‌ഫോമിലെ ദോഷകരമായ പെരുമാറ്റം തടയുന്നതുമായി ബന്ധപ്പെട്ടാണ് നിരോധനം.
ഫെബ്രുവരിയില്‍ 4.6 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. 2023 ലെ പ്രതിമാസ കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് മാര്‍ച്ചിലേത്. ജനുവരിയില്‍ 29 ലക്ഷവും കഴിഞ്ഞവര്‍ഷം 37 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത്.ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടി സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തില്‍ 4720 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തതായും 585 അക്കൗണ്ടുകളില്‍ നടപടി സ്വീകരിച്ചതായും പറയുന്നു.