Monday, May 12, 2025 10:49 pm

അരിവാങ്ങാൻ മുതൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ വരെ വാട്സ്ആപ്പ് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

സാധാരണയായി കൂടുതൽ ആളുകളും വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നത് സുഹൃത്തുക്കൾക്ക് സന്ദേശം അയക്കാൻ മാത്രമാണ്. എന്നാൽ ഇതിനെല്ലാം ഉപരിയായി ധാരാളം ​മറ്റ് ഒരുപാട് കാര്യങ്ങൾക്കും ആവിശ്യങ്ങൾക്കും വാട്സ്ആപ്പ് ഉപയോ​ഗപ്രദമാണെന്ന് നിങ്ങൾക്ക് അറിയാമോ? എഐ വികസിച്ചതോടെ ധാരാളം ബോട്ടുകളുടെ സഹായം ഇപ്പോൾ വാട്സ് ആപ്പിൽ ലഭ്യമാണ്. ഇത്തരത്തിൽ ചില ബോട്ടുകൾ പരിചയപ്പെടാം. ഉപഭോക്താക്കൾക്ക് പലചരക്ക് വാങ്ങാനും ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ടാക്സി വിളിക്കാനും ​പാചക വാതകം ഓർഡർ ചെയ്യാനും തുടങ്ങി നിരവധി സഹായങ്ങൾക്ക് ഇപ്പോൾ വാട്സ്ആപ്പ് ബോട്ടുകൾ ഉപയോ​ഗിക്കാവുന്നതാണ്. മറ്റ് ആപ്പുകൾ ഒന്നും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ സാധിക്കും എന്നതാണ് ഈ ബോട്ടുകൾ ഉപയോ​ഗിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളിൽ പ്രധാനം. മാത്രമല്ല ഫോണിന്റെ സ്റ്റോറേജ് ലാഭിക്കാനും ഇതിലൂടെ സാധിക്കും.

വീട്ടിലേക്ക് ആവിശ്യമുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്ന വാട്സ്ആപ്പ് ബോട്ടിനെക്കുറിച്ച് ആദ്യം പരിചയപ്പെടാം. ഇന്ത്യയിൽ പ്രധാനമായും ജിയോ മാർട്ട് ആണ് ഇത്തരത്തിൽ സേവനം ഒരുക്കിയിരിക്കുന്നത്. 7977079770 ഇതാണ് ജിയോ മാർട്ടിന്റെ വാട്സ്ആപ്പ് ബോട്ട് നമ്പർ. ഈ നമ്പറിലേക്ക് ഹായ് എന്ന് മാത്രം മെസേജ് അയച്ചാൽ മതി. ഇവരുടെ പക്കൽ ഉള്ള എല്ലാ സാധനങ്ങളുടേയും ലിസ്റ്റ് നിങ്ങൾക്ക് മറുപടിയായി ലഭിക്കും.

ഇതിൽ നിന്ന് നിങ്ങൾക്ക് ആവിശ്യമുള്ള സാധനങ്ങൾ എന്തെല്ലാമാണെന്ന് തിരഞ്ഞെടുക്കാവുന്നതാണ്. പീന്നീട് വാങ്ങിയ സാധനങ്ങൾ ഡെലിവറി ചെയ്യാനായി നിങ്ങളുടെ വിലാസവും നൽകണം. നിങ്ങൾക്ക് ഡെലിവറി സമയത്ത് പേയ്‌മെന്റ് നടത്താനോ വാട്ട്‌സ്ആപ്പ് പേ ഉപയോഗിച്ച് യുപിഐ വഴി നേരിട്ട് പണമടയ്ക്കാനോ ഇതിലൂടെ സാധിക്കും. എന്നാൽ ന​ഗരപ്രദേശത്താണ് ഈ സേവനം കൂടുതലായി ലഭിക്കുക. ​ഗ്രാമപ്രദേശങ്ങളിൽ ഈ സേവനം പ്രാവർത്തികമാകാൻ പ്രയാസമാണ്.

ട്രെയിൻ യാത്രക്കിടെ നിങ്ങൾക്ക് വിശന്നാൽ ഭക്ഷണം എത്തിക്കാൻ സഹായിക്കുന്ന വാട്സ്ആപ്പ് ബോട്ടുകളും നിലവിൽ വന്നിട്ടുണ്ട്. 7042062070 എന്നതാണ് ഈ ബോട്ടിന്റെ നമ്പർ. ഈ നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തതിന് ശേഷം വാട്സ്ആപ്പ് വഴി ഈ നമ്പറിലേക്ക് മെസേജ് അയക്കുക. നിങ്ങളുടെ പിഎൻആർ നമ്പർ, ബോ​ഗി നമ്പർ, സീറ്റ് നമ്പർ എന്നിവ നൽകിയ ശേഷം അടുത്തുള്ള ഹോട്ടലിൽ നിന്ന് ഇഷ്ടപ്പെട്ട വിഭവം നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം എത്തി നിങ്ങൾ ഇരിക്കുന്ന സീറ്റിൽ കൊണ്ടുവന്നു തരുന്നതാണ്. ഈ സേവനത്തിലും നിങ്ങൾക്ക് മേൽപ്പറഞ്ഞ രണ്ട് രീതിയിൽ പേയ്മെന്റ് നടത്താവുന്നതാണ്. വാട്സ്ആപ്പ് ബോട്ടിൽ മറ്റൊരു പ്രമുഖ ബോട്ട് ആണ് ടാക്സികൾ വിളിക്കാൻ സഹായിക്കുന്ന ബോട്ട്. യൂബർ, ഓല പോലുള്ള ഓൺലൈൻ ടാക്സി ആപ്പുകൾ ഉപയോ​ഗിക്കാൻ അറിയാത്തവർക്ക് വളരെ സഹായകരമാണ് ഈ ബോട്ടുകളുടെ സേവനം. 7292000002 എന്നതാണ് ഈ ബോട്ടിന്റെ നമ്പർ.

ഈ ബോട്ടിന്റെ സഹായത്തോടെ നേരിട്ട് ഓൺലൈൻ ടാക്സികൾ ബുക്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ ഊബർ അക്കൗണ്ടിന്റെ സഹായത്തോടെ ആയിരിക്കും ഈ ബോട്ട് പ്രവർത്തിക്കുന്നത്. മുകളിൽ നൽകിയിരിക്കുന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. ശേഷം ഈ നമ്പറിലേക്ക് ഹായ് എന്ന് മെസേജ് ചെയ്യുക. ഇതിന് ശേഷം ഇവർ നിങ്ങൾക്കായി ഒരു ഓപ്ഷൻ നൽകും ഇതിൽ നിങ്ങളുടെ യൂബർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ശേഷം യാത്രയുടെ പിക്കപ്പ് പോയന്റും ഡ്രോപ്പ്-ഓഫ് ലൊക്കേഷനും ഇതിൽ നൽകണം. ചാറ്റ് ചെയ്യുമ്പോൾ തന്നെ യാത്രയുടെ തുകയും കാണാൻ സാധിക്കുന്ന സൗകര്യങ്ങൾ ഈ ബോട്ടിൽ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ടാക്സി ഓടിക്കുന്ന ഡ്രൈവറുടെ വിശദാംശങ്ങളും അറിയാൻ സാധിക്കുന്നതാണ്. സ്ത്രീകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ബോട്ട് ആണ് അടുത്ത് പരിചയപ്പെടുന്നത്.

ആർത്തവചക്രം ട്രാക്ക് ചെയ്യാൻ കഴിയുന്ന വാട്സ്ആപ്പ് ബോട്ട്. 9718866644 എന്നതാണ് ഈ ബോട്ടിന്റെ നമ്പർ. ഇതിൽ ഹായ് എന്ന് മെസേജ് അയച്ച് സ്ത്രീകളുടെ ആർത്തവ വിശദാംശങ്ങൾ നൽകുക. ഇങ്ങനെ ചെയ്താൽ അവരുടെ അടുത്ത ആർത്തവ സമയത്തിന് മുന്നേ ഇതുസംബന്ധിച്ച അറിയിപ്പുകൾ ലഭിക്കും. കൂടാതെ ​ഗർഭം ഒഴിവാക്കാനും ​ഗർഭിണിയാകാൻ അനുയോജ്യമായ സമയവും ഈ ബോട്ടിന്റെ സഹായത്താൽ കണ്ടുപിടിക്കാം. സ്ത്രീ ശുചിത്വ ബ്രാൻഡായ സിറോണയാണ് ഈ ചാറ്റ്ബോട്ട് പുറത്തിറക്കിയിരിക്കുന്നത്. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഇപ്പോൾ വാട്സ്ആപ്പ് ഉപയോ​ഗിക്കാവുന്നതാണ്. ഇതിനായി എയർ ഇന്ത്യ ഒരു ചാറ്റ്ബോട്ട് തയ്യാറാക്കിയിട്ടുണ്ട്. 9154195505 ആണ് ഈ ബോട്ടിന്റെ നമ്പർ. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമെ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും ചെക്ക്-ഇൻ സമയം അറിയാനും മറ്റ് വിവിരങ്ങൾ അറിയാനും ഈ ബോട്ട് ഉപയോ​ഗിക്കാം. 7428081281 എന്ന നമ്പറിൽ ഇൻഡി​ഗോയും സമാനമായ സേവനം ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും മെത്താംഫിറ്റമിൻ പിടികൂടി

0
സുൽത്താൻബത്തേരി: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ ബെം​ഗളൂരുവിൽ നിന്നും സുൽത്താൻ...

കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും

0
തൃശൂർ: കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13...

പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
പാലക്കാട് : തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന്...

നഴ്സസ് വാരാഘോഷ പരിപാടികളുടെ സമാപനസമ്മേളനം പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി

0
പത്തനംതിട്ട : ഫ്ലോറെൻസ് നൈറ്റിംഗ് ഗയിലിന്റെ 205 - മത് ജന്മദിനത്തോടാനുബന്ധിച്ചു...