Thursday, April 17, 2025 9:39 am

വാട്സ്ആപ്പ് കമ്പ്യൂട്ടറിലും ഉപയോഗിക്കൂ ; വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

For full experience, Download our mobile application:
Get it on Google Play

ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് വാട്സ്ആപ്പ് വെബ്. ഉപഭോക്താക്കൾക്ക് ലാപ്ടോപ്പിലെയോ പിസിയിലെയോ വെബ് ബ്രൌസറുകൾ ഉപയോഗിച്ച് വാട്സ്ആപ്പ് ആക്സസ് ചെയ്യാനും മെസേജുകൾ അയക്കാനും ഈ ഫീച്ചറിലൂടെ സാധിക്കുന്നു. കമ്പ്യൂട്ടറുകൾ കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഏറെ സഹായകരമാണ് ഈ ഫീച്ചർ. വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാണ് ഇത്. ഒപ്പം ജോലി ചെയ്യുന്നവരുമായി ആശയവിനിമയം നടത്താൻ വാട്സ്ആപ്പ് വെബ് ഫീച്ചർ സഹായിക്കുന്നു.

ജോലിക്കിടയിൽ വാട്സ്ആപ്പ് മെസേജുകൾ നോക്കാൻ ഫോൺ എടുക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് വാട്സ്ആപ്പ് വെബ്ബിന്റെ ഏറ്റവും വലിയ ഉപകാരം. ഇത് നമ്മുടെ സമയം ധാരാളം ലാഭിക്കുന്നു. വെബ് ഫീച്ചറിന്റെ ജനപ്രീതി വർധിച്ചതോടെ സ്റ്റാറ്റസുകൾ ഇടാനും മറ്റുള്ളവരുടെ സ്റ്റാറ്റസുകൾ കാണാനുമുള്ള സംവിധാനവും ഇതിൽ വാട്സ്ആപ്പ് കൊണ്ടുവന്നു. കോളിങ് ഫീച്ചറും വാട്സ്ആപ്പ് വെബിൽ കമ്പനി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. നിങ്ങൾക്കും വാട്സ്ആപ്പ് വെബ് എളുപ്പം ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് വാട്സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായി നോക്കാം.

വാട്സ്ആപ്പ് വെബ് സെറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് നോക്കുന്നതിന് മുമ്പ് ഈ ഫീച്ചർ ഉപയോഗിക്കാൻ എന്തെല്ലാം കാര്യങ്ങൾ ആവശ്യമാണെന്ന് നോക്കാം. ആദ്യത്തെ പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ഫോണിലെ വാട്സ്ആപ്പ് ഏറ്റവും പുതിയ അപ്ഡേറ്റാണ് എന്ന് ഉറപ്പ് വരുത്തുക എന്നതാണ്. ഇതിനായി പ്ലേസ്റ്റോറിൽ പോയി വാട്സ്ആപ്പ് എന്ന് സെർച്ച് ചെയ്താൽ മതി. ഓപ്പൺ ആയി വരുന്ന വിൻഡോയിൽ വാട്സ്ആപ്പ് അപ്ഡേറ്റ് പുതിയതല്ലെങ്കിൽ ആപ്പ് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണും. അപ്ഡേറ്റ് ചെയ്ത ആപ്പ് ആണ് ഉള്ളതെങ്കിൽ ഓപ്പൺ എന്ന ഓപ്ഷൻ ആയിരിക്കും നിങ്ങൾക്ക് കാണുന്നത്.

രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ സിസ്റ്റത്തിലെ ബ്രൌസർ വാട്സ്ആപ്പ് വെബ് സപ്പോർട്ട് ചെയ്യുന്നതാണോ എന്ന് ഉറപ്പ് വരുത്തുകയാണ്. മിക്കവാറും ബ്രൌസറുകളെല്ലാം ഈ ഫീച്ചറിനെ സപ്പോർട്ട് ചെയ്യുമെന്നതിനാൽ അതും എളുപ്പമാണ്. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോമിൽ ഈ ഫീച്ചർ സപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റൊരു കാര്യം നിങ്ങളുടെ സിസ്റ്റത്തിലും ഇന്റ്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണ്. ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വാട്സ്ആപ്പ് വെബ് ഉപയോഗിക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

ലാപ്ടോപ്പിലോ പിസിയിലോ വാട്ട്സ്ആപ്പ് വെബ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്ന ഒരു വെബ് ബ്രൌസർ തുറക്കുക. web.whatsapp.com എന്ന വെബ്സൈറ്റിൽ കയറുക. ഇതിൽ സ്കാൻ ചെയ്യാനുള്ള ക്യൂ ആർ കോഡ് കാണാം. നിങ്ങളുടെ സ്മാർട്ട്ഫോണിലെ വാട്സ്ആപ്പ് തുറന്ന് ആപ്പിന്റെ മുകളിലെ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക. തുറന്നു വരുന്ന മെനുവിലെ ലിങ്ക്ഡ് ഡിവൈസസ് ഓപ്ഷ്യനിൽ ടാപ്പ് ചെയ്യുമ്പോൾ ലിങ്ക് എ ഡിവൈസ് ഓപ്ഷൻ ഓപ്പൺ ആകും. പിൻ അല്ലെങ്കിൽ ബയോമെട്രിക് വെരിഫിക്കേഷൻ വഴി ഓതന്റിക്കേഷൻ നൽകുക. ബ്രൌസറിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുക.

ഇത്രയും ചെയ്താൽ നിങ്ങളുടെ ഫോണിലെ വാട്സ്ആപ്പ് അക്കൗണ്ട് വെബ് ബ്രൗസറുമായി കണക്ട് ചെയ്യപ്പെടുകയും നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഉള്ള ബ്രൌസറിൽ വാട്സ്ആപ്പിലെ എല്ലാ ചാറ്റുകളും ആക്സസ് ചെയ്യാൻ കഴിയുകയും ചെയ്യും. ഈ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് കോളുകൾ വിളിക്കാനും വരുന്ന കോളുകൾ എടുക്കാനും കഴിയും. വാട്സ്ആപ്പ് വെബ് തടസങ്ങളില്ലാതെ പ്രവർത്തിക്കാൻ നിങ്ങളുടെ സ്മാർട്ട്‌ഫോണിലും കമ്പ്യൂട്ടറിലും എപ്പോഴും നെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം. ഒരിക്കൽ ലോഗിൻ ചെയ്താൽ ബ്രൌസറിൽ സേവ് ചെയ്ത ഡാറ്റ വച്ച് പിന്നീട് വെബ്സൈറ്റിൽ കയറുമ്പോൾ തന്നെ ഇതിലേക്ക് ഓട്ടോമാറ്റിക്കായി ലോഗിൻ ആകുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാനവരാശിയുടെ മുന്നേറ്റത്തിന് ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിതം നയിക്കണം ; പ്രീതി നടേശൻ

0
തിരുവല്ല : മാനവരാശിയുടെ മുന്നേറ്റത്തിന് ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിതം...

പാറക്കടവ് പാലവും പരിസരവും ശുചീകരിച്ച് പ്രമാടം ഗ്രാമപഞ്ചായത്ത് ക്യാമറ സ്ഥാപിച്ചു

0
പ്രമാടം : മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന പാറക്കടവ് പാലവും പരിസരവും ശുചീകരിച്ച്...

സമ്മർ ഫുട്ബോൾ പരിശീലന ക്യാമ്പ് തിരുവല്ല എസ്.സി.എസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു

0
തിരുവല്ല : ജില്ലാ ഫുട്ബോൾ അസോസിയേഷനും എസ്.സി.എസ് ഫുട്ബോൾ അക്കാഡമിയും...

ദേഹാസ്വാസ്ഥ്യം ; വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനി മരിച്ചു

0
പാലക്കാട് : കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു....