എട്ട് പഞ്ചായത്തുകള്‍ക്ക് പുതിയ കെട്ടിടം ; 50 ഓഫീസുകള്‍ പുനരുദ്ധരിക്കും- മന്ത്രി എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ എട്ട് പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മാണത്തിനും 50 പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട് തൂണേരി, കണ്ണൂര്‍ മലപ്പട്ടം, കാസര്‍ഗോഡ് വലിയപറമ്പ എന്നീ പഞ്ചായത്തുകള്‍ക്കാണ് ഓഫീസ് കെട്ടിട നിർമാണത്തിന് 20 ലക്ഷം രൂപ വീതം അനുവദിക്കുന്നത്. ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിന് 50 പഞ്ചായത്തുകള്‍ക്ക് 4 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്.

തിരുവനന്തപുരം ‐പുല്ലമ്പാറ, ഉഴമലയ്‌ക്കല്‍, പെരുങ്കടവിള. കൊല്ലം‐ മണ്‍ട്രോത്തുരുത്ത്, എളമാട്. പത്തനംതിട്ട‐ തോട്ടപ്പുഴശ്ശേരി, ഓമല്ലൂര്‍. ആലപ്പുഴ‐ പെരുമ്പാലം, ചെറുതന, വെളിയനാട്, തകഴി. കോട്ടയം‐ കൊരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, അകല്‍ക്കുന്നം. ഇടുക്കി‐ ആലക്കോട്, എടവെട്ടി, പീരുമേട്, ചക്കുപ്പള്ളം. എറണാകുളം‐ ചേന്നമംഗലം, അയ്യംപുഴ, വാഴക്കുളം. തൃശൂർ‐ പോര്‍ക്കുളം, നെന്‍മണിക്കര, പുത്തന്‍ചിറ, അന്തിക്കാട്. പാലക്കാട്‐ ചളവറ, കുമരംപുത്തൂര്‍, കാപ്പൂര്‍, അലനല്ലൂര്‍. മലപ്പുറം‐ ഏലംകുളം ഇരിമ്പിലം പെരുമണ്ണക്ലറി, എടയൂര്‍. കോഴിക്കോട്‐ തുറയൂര്‍, മേപ്പയ്യൂര്‍, മണിയൂര്‍, ചെക്യാട്. വയനാട്‐ തരിയോട്, തിരുനെല്ലി, മീനങ്ങാടി. കണ്ണൂര്‍‐ കോട്ടയം, കരിവെള്ളൂര്‍, പടിയൂര്‍ കല്ല്യാട്, ഏഴോം, കുറുമാത്തൂര്‍. കാസര്‍ഗോഡ്‐ വലിയപറമ്പ, ബലാല്‍, ബെല്ലൂര്‍, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകള്‍ക്കാണ് ധനസഹായമെന്ന് മന്ത്രി അറിയിച്ചു.ആര്‍ ജി എസ് എയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിട നിര്‍മാണത്തിനും പുനരുദ്ധാരണത്തിനും ധനസഹായം അനുവദിക്കുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...