Monday, April 28, 2025 8:52 am

പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

പുതിയ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ എപ്പോഴും മുന്നിലാണ് വാട്‌സ് ആപ്പ്. ഇപ്പോഴിതാ പുതിയ സുരക്ഷാ ഫീച്ചറുകള്‍ കൊണ്ടുവരികയാണ് മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകളില്‍ നിന്ന് യൂസര്‍മാരെ സംരക്ഷിക്കുന്ന ഫീച്ചര്‍ ബീറ്റ വേര്‍ഷനില്‍ അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ് വാട്സ്ആപ്പ്. അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും. എന്നാല്‍ ഇതിനായി സെറ്റിംഗ്സില്‍ ചെന്ന് ഫീച്ചര്‍ ഇനാബിള്‍ ചെയ്യേണ്ടതുണ്ട്. വാട്സ്ആപ്പ് മെനുവിലെ സെറ്റിംഗ്സില്‍ പ്രവേശിച്ച് ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഇനാബിള്‍ ചെയ്യാം. നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിനൊപ്പം, ഡിവൈസിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് വാട്സ്ആപ്പിന്റെ വിശദീകരണം. എന്നാല്‍ വെറുതെയങ്ങ് അപരിചിതമായ നമ്പറില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല എന്നും മനസിലാക്കുക. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ കുമിഞ്ഞുകൂടിയാലേ ഈ ഫീച്ചര്‍ ആക്റ്റീവ് ആവുകയുള്ളൂ എന്നാണ് സൂചന. ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ആഗോളവ്യാപകമായി ഈ ഫീച്ചര്‍ വാട്സ്ആപ്പിലേക്കെത്താന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കണം. പ്രൈവസി ഉറപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ക്കൊപ്പമാണ് അണ്‍നോണ്‍ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വരുന്നത്. ഈ മൂന്ന് ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പില്‍ മാനുവലി ഇനാബിള്‍ ചെയ്ത് ഉപയോഗിക്കേണ്ടവയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം ; തിരിച്ചടിച്ച് സൈന്യം

0
കുപ്‌വാര: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. പൂഞ്ചിലും കുപ്‌വാരയിലും...

പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി

0
റിയാദ് : പാലക്കാട്, മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി....

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍

0
തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍. കേന്ദ്ര ടൂറിസം...

പി.​കെ. ശ്രീ​മ​തി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച​ വി​വാ​ദം ; സി.പി.എമ്മിൽ...

0
തി​രു​വ​ന​ന്ത​പു​രം : സി.​പി.​എം ​കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി പാ​ർ​ട്ടി സം​സ്ഥാ​ന...