വാട്ടസ് ആപ്പ്‌ നിരോധിച്ചത് 18 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പ് മാര്‍ച്ച്‌ മാസത്തില്‍ 18 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. നിരോധനവുമായി ബന്ധപ്പെട്ട് വാട്സ്‌ആപ്പ് ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന് കീഴില്‍ വരുന്ന വാട്സ്‌ആപ്പിലെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നിരോധനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

2022 മാര്‍ച്ചില്‍ ആകെ 597 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 117 എണ്ണം അക്കൗണ്ട് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ടതും 407 എണ്ണം നിരോധന അപ്പീലുകളുമായി ബന്ധപ്പെട്ടതും 37 എണ്ണം പ്രൊഡക്‌ട് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ടതും 13 എണ്ണം സുരക്ഷയുമായി ബന്ധപ്പെട്ടതും 28 എണ്ണം ബാക്കി സപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടവയുമാണ് .

വാട്ട്സ്‌ ആപ്പിന്റെ അബ്യൂസ് ഡിറ്റക്ഷന്‍ ഫീച്ചര്‍ പ്രകാരം 2022 മാര്‍ച്ച്‌ 1നും മാര്‍ച്ച്‌ 31നും ഇടയില്‍ 1,805,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിട്ടുണ്ട്. +91 എന്ന ISD കോഡു വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകളെ കമ്പിനി തിരിച്ചറിയുന്നത്. ’അക്കൗണ്ട് രജിസ്ട്രേഷന്‍, സന്ദേശമയയ്ക്കല്‍, ഉപഭോക്തൃ റിപ്പോര്‍ട്ടുകളുടെയും ബ്ലോഗുകളുടെയും അടിസ്ഥാനത്തില്‍ ലഭിക്കുന്ന നെഗറ്റീവ് ഫീഡ്ബാക്കിനുള്ള പ്രതികരണം എന്നിങ്ങനെ മൂന്നു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വാട്സ്‌ആപ്പ് ദുരുപയോഗം കണ്ടെത്തുന്നതെന്ന്’ റിപ്പോര്‍ട്ടില്‍ പറയുന്നു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...