അബദ്ധവശാൽ ഡിലീറ്റ് ചെയ്ത വാട്ട്സ്ആപ്പ് സന്ദേശം വീണ്ടെടുക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് അയയ്ക്കുന്ന സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം നിലവിൽ വാട്ട്സ്ആപ്പിനുണ്ട്. ഡിലീറ്റ് ചെയ്ത മെസേജ് പഴയ പടിയാക്കാനുള്ള അൺഡു ബട്ടൺ സ്ക്രീനിന്റെ താഴത്തെ അറ്റത്ത് കുറച്ച് സമയത്തേക്ക് പോപ്പ് അപ്പ് ചെയ്യും. നിങ്ങൾ അതിൽ അമർത്തുകയാണെങ്കിൽ ഇല്ലാതാക്കിയ സന്ദേശം തിരികെ ലഭിക്കും. ജിമെയിലിലേക്ക് മെയിലുകൾ അയയ്ക്കുമ്പോഴും ഈ ഓപ്ഷൻ ലഭ്യമാണ്. സമാനമായ ഒരു ഫീച്ചർ വാട്ട്സ്ആപ്പിന്റെ എതിരാളിയായ ടെലിഗ്രാമിലും ലഭ്യമാണ്. വാട്ട്സ്ആപ്പ് നിലവിൽ ഓപ്ഷന്റെ പണിപ്പുരയിലാണ്.
ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാം ; അൺഡു ഫീച്ചറുമായി വാട്സാപ്പ്
RECENT NEWS
Advertisment