പത്തനംതിട്ട : സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനും വനിതാ ശിശുവികസന വകുപ്പും കേരള സാമൂഹ്യ സുരക്ഷാമിഷനും ആറന്മുള നിയോജകമണ്ഡലത്തിലെ തെരെഞ്ഞെടുത്ത ഭിന്നശേഷിക്കാര്‍ക്കായി വിപുലമായ സഹായ ഉപകരണ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും വിവിധ ഐ.സി.ഡി.എസുകള്‍ മുഖേന സ്വീകരിച്ചിട്ടുളള 350 അപേക്ഷകര്‍ക്കാണ് ഉപകരണ നിര്‍ണയം നടത്തുന്നത്. മാര്‍ച്ച് ഒന്നിന് രാവിലെ എട്ട് മുതല്‍ കോഴഞ്ചേരി മാര്‍ത്തോമാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിക്കും. ക്യാമ്പില്‍ ഓര്‍ത്തോ, പി.എം.ആര്‍, ഇ.എന്‍.റ്റി, സൈക്യാട്രി വിഭാഗം ഡോക്ടര്‍മാര്‍ അപേക്ഷകരെ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്ന വീല്‍ചെയര്‍ ക്രെച്ചസ്, വാക്കിംഗ് സ്റ്റിക്, ശ്രവണ സഹായികള്‍ തുടങ്ങിയ നൂറോളം ഉപകരണങ്ങളും കൃത്രിമ കൈകാലുകളും ഒരു മാസത്തിനകം നിര്‍മ്മിച്ച് വിതരണം ചെയ്യും.
വികലാംഗക്ഷേമ കോര്‍പറേഷന്‍ സംസ്ഥാനത്ത് 1000 കാഴ്ച പരിമിതര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യും. ക്യാമ്പില്‍ മുച്ചക്ര വാഹനങ്ങള്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ എന്നിവയുടെ വിതരണവും നടത്തും. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ജനപ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ എട്ടിന് മുമ്പായി കോഴഞ്ചരി മാര്‍ത്തോമ്മ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോണ്‍ – 0468 2329053.