അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രഥമ മുതലാണ് ശരദ് നവരാത്രി ആഘോഷിക്കുന്നത്. അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി അറിവിന്റെ വെളിച്ചം പകരുന്ന കാലമാണ് നവരാത്രി. കേരളത്തില്‍ ഈ ആഘോഷത്തിലെ പ്രധാന ചടങ്ങാണ് പൂജവെപ്പ്. കുട്ടികള്‍ തങ്ങളുടെ പഠനോപകരണങ്ങള്‍ ദേവിക്കുമുന്നില്‍ സമര്‍പ്പിച്ചു പൂജിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഓരോ മനുഷ്യനും ജീവിതകാലം മുഴുവൻ ഒരു പഠിതാവും കൂടി ആയതു കൊണ്ട് മുതിര്‍ന്നവരും ഇതില്‍ പങ്കാളികളാകുന്നു. അവര്‍ക്ക് ഗ്രന്ഥങ്ങള്‍ ദേവീസമക്ഷം പൂജ വെക്കാവുന്നതാണ്.
ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുര്‍ഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. തൊഴിലാളികളും കരകൗശലവിദഗ്ധരും എല്ലാം തന്നെ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്‌ക്കു വേണ്ടി സമര്‍പ്പിക്കണം. സാധാരണ ഗതിയില്‍ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാല്‍ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്. വീട്ടില്‍ പൂജ വെക്കുമ്പോള്‍ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെക്കാൻ.
അഷ്ടമി കഴിഞ്ഞാല്‍ പിന്നെ വരുന്നത് മഹാനവമിയാണ്. മഹാനവമി ദിവസം ആയുധ പൂജ നടത്തണം. അന്ന് നവദുര്‍ഗ്ഗമാരില്‍ ഒമ്പതാമത്തെ ഭാവമായ സിദ്ധിദാത്രിയെ ആണ് ഭജിക്കുന്നത്. ഈ ദിവസം ആചാരാനുഷ്ഠാനങ്ങളുടെയും സമ്പൂര്‍ണ്ണ ഭക്തിയുടെയും സഹായത്തോടെ ആത്മീയ പരിശീലനം നടത്തുന്ന ഒരു ഭക്തൻ എല്ലാ നേട്ടങ്ങളും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ഇന്ദ്രിയങ്ങളും ദേവിയില്‍ കേന്ദ്രീകരിച്ച് ദേവിയുമായി ലയിച്ച് താദാദ്മ്യത്തില്‍ എത്താൻ ശ്രമിക്കണം. അതിനു ശേഷം പത്താം ദിവസം. അന്നാണ് വിജയദശമി. ഒമ്പതു ദിനരാത്രങ്ങള്‍ നിറഞ്ഞു നിന്ന കഠിന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.
ഈ വര്‍ഷം കേരളത്തില്‍ നവരാത്രിക്കാലത്ത് അഷ്ടമി തിഥി ആരംഭിക്കുന്നത് ഒക്ടോബര്‍ 21ന് (കൊല്ലവര്‍ഷം 1199 തുലാം 04) ശനിയാഴ്ച രാത്രി 09.54നാണ്. പൂജ വയ്‌ക്കേണ്ടത് അഷ്ടമി തിഥിയുള്ള വൈകുന്നേരമാണ്. അതായത് ഒക്ടോബര്‍ 22 ഞായറാഴ്ച (തുലാം 05 ) വൈകുന്നേരമാണ് പൂജവെക്കേണ്ടത്. അന്ന് വൈകുന്നേരം 05 .14 മുതല്‍ 07.38 വരെ പൂജ വയ്‌ക്കാം. വിദേശരാജ്യങ്ങളില്‍ അതാത് സഥലത്തെ അസ്തമയം കണക്കാക്കി വേണം പൂജ വെക്കാൻ. എപ്പോള്‍ പൂജ വെച്ചാലും അപ്പോള്‍ മുതല്‍ വിജയദശമി വരെ പൂര്‍ണ്ണ വ്രതത്തില്‍ ആയിരിക്കണം. ദീക്ഷയോ പഠനമോ പാടില്ല.തുലാം 06 , ഒക്ടോബര്‍ 23 തിങ്കളാഴ്ചയാണ് ആയുധ പൂജ.
ഒക്ടോബര്‍ 23ന് തിങ്കളാഴ്ച വൈകിട്ട് 5 . 50 മുതല്‍ ദശമി തുടങ്ങും. അതോടെ വിജയ ദശമി ആയെങ്കിലും പൂജയെടുക്കേണ്ടത് പിറ്റേദിവസം രാവിലെ ഉഷ പൂജക്ക് ശേഷമാണ്. വീടുകളില്‍ പുസ്തകം പൂജവെച്ചിരിക്കുന്നവരും തൊട്ടടുത്തുള്ള ക്ഷേത്രത്തിലെയോ ദേശ ദേവതയുടെയോ ഉഷഃപൂജക്കു ശേഷം പൂജയെടുപ്പ് നടത്താവുന്നതാണ്. ഇപ്പോള്‍ ബുധമൗഢ്യം ഉള്ള കാലമാണ്. പക്ഷെ വിജയ ദശമി ദിവസം വിദ്യാരംഭത്തിനോ പൂജയെടുപ്പിനോ ഒന്നും ബുധ മൗഢ്യമോ രാഹുകാലമോ നോക്കേണ്ടതില്ല. ദശമി തിഥിയിലെ ഉഷഃപൂജക്ക് ശേഷമുള്ള ഏത് സമയവും അനുയോജ്യമാണ്.
പൂജ വെക്കേണ്ടതെങ്ങിനെ
സന്ധ്യയ്‌ക്ക് അഷ്ടമിയുള്ള ദിവസമായ ഒക്ടോബര്‍ 22 ഞായറാഴ്ച (തുലാം 05 )വൈകുന്നേരം വിളക്ക് തെളിച്ച് പ്രാര്‍ത്ഥിച്ച ശേഷം 05 .14 മുതല്‍ 07.38 വരെ പൂജ വയ്‌ക്കാം. വീട്ടില്‍ എല്ലാവരും ശുദ്ധി പാലിക്കണം. പൂജവെക്കേണ്ടത് സരസ്വതീ ദേവിയുടെ വിഗ്രഹത്തിനോ ചിത്രത്തിനോ മുന്പിലായിരിക്കണം. ചിത്രത്തില്‍ പുതിയ മാല ചാര്‍ത്തിയാല്‍ നല്ലത്. അഞ്ച് തിരിയിട്ട് നെയ്യൊഴിച്ച നിലവിളക്ക് കത്തിക്കണം. ഗണപതി, ഗുരുനാഥന്മാര്‍, വേദവ്യാസൻ, ദക്ഷിണാമൂര്‍ത്തി, സരസ്വതിദേവി എന്നിവരെ പൂജവെക്കുന്നതിനു മുൻപായി ധ്യാനിക്കണം.
പൂജക്ക് സമര്‍പ്പിക്കുന്ന ഗ്രന്ഥങ്ങള്‍ പട്ട് വിരിച്ച് സമര്‍പ്പിക്കുക. ശുദ്ധമായ കര്‍പ്പൂരം ചന്ദനത്തിരി എന്നിവ കത്തിച്ച് കഴിയുന്നത്ര പ്രാര്‍ത്ഥിക്കുക. മഹാനവമി ദിവസമായ 2023 ഒക്ടോബര്‍ 23 ന് മൂന്ന് നേരം വിളക്ക് കത്തിക്കണം.സരസ്വതീ മന്ത്രം കഴിയുന്നത്ര ജപിക്കണം. പൂജ വെച്ചിരിക്കുന്ന സമയത്ത് വിദ്യ പഠിക്കരുത്, പുതിയ വിദ്യ തുടങ്ങരുത്. പൂജ വെച്ചിരിക്കുമ്പോള്‍ സ്തുതികള്‍ പുസ്തകം നോക്കി വായിക്കാം. ഒക്‌ടോബര്‍ 24 ന് പൂജയെടുക്കാം. വിളക്ക് കത്തിച്ച് വെച്ച് മുകളില്‍ പറഞ്ഞ ദേവതകളെയും പ്രാര്‍ത്ഥിച്ച ശേഷം പൂജയെടുക്കാം.
പൂജയെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ നിലത്തോ അരിയിലോ “ഓം ഹരി ശ്രീ ഗണപതയെ നമഃ” എന്നെഴുതി മേല്‍പ്പറഞ്ഞ ദേവതകളെ പ്രാര്‍ത്ഥിച്ച ശേഷം പാഠപുസ്തകം തുറന്ന് അല്പമെങ്കിലും വായിക്കണം.കഴിയുന്നതും പൂജവെച്ചയിടത്ത് സരസ്വതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് വിദ്യാരംഭം കുറിക്കാം. ഇപ്പോള്‍ ബുധമൗഢ്യം ഉള്ള കാലമാണ്. ഒക്ടോബര്‍ 23 തിങ്കളാഴ്ച ബുധ മൗഢ്യം രാവിലെ 7 .52 മുതല്‍ 10 .08 വരെയാണ്. പക്ഷെ വിജയ ദശമി ദിവസം വിദ്യാരംഭത്തിനോ പൂജയെടുപ്പിനോ ഒന്നും ബുധ മൗഢ്യമോ രാഹുകാലമോ നോക്കേണ്ടതില്ല. “ദശമി തിഥിയിലെ” ഉഷഃപൂജക്ക് ശേഷമുള്ള ഏത് സമയവും അനുയോജ്യമാണ്.അഥവാ സമയം നോക്കണം എന്ന് നിര്ബദ്ധമുള്ളവര്‍ക്ക് ബുധമൗഡ്യം ഒഴികെയുള്ള ഏത് സമയവും തിരഞ്ഞെടുക്കാവുന്നതാണ്. വിദ്യാരംഭത്തിന് ശേഷം കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിനോ ഗുരുസ്ഥാനീയര്‍ക്കോ ദക്ഷിണ നല്‍കണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.