28.7 C
Pathanāmthitta
Wednesday, October 4, 2023 6:11 pm
-NCS-VASTRAM-LOGO-new

കര്‍ഷകന്‍റെ കണ്ണീരുകൊണ്ട് വിളയുന്ന ഏലയ്‌ക്കയെ പ്രകൃതിയും വിപണിയും ഒരുപോലെ ബുദ്ധിമുട്ടിക്കുമ്പോള്‍?

ഇടുക്കി : 2018ലെയും 2019ലെയും കനത്ത മഴയില്‍ വെള്ളം കയറിയും മണ്ണിടിഞ്ഞും ഏലം കൃഷിയ്‌ക്ക് വ്യാപകമായ നാശനഷ്‌ടം സംഭവിച്ചിരുന്നു. മഴ തീര്‍ത്ത നാശങ്ങളില്‍ നിന്ന് കര്‍ഷകര്‍ കരകയറുന്നതിനിടെയാണ് ഏലത്തിന് കാര്യമായ വില ലഭിക്കാതെ വലയുന്നത്. ഇതോടെ കൃഷിയ്‌ക്ക് ആവശ്യമായ ചിലവുകളുമായി കര്‍ഷകര്‍ക്ക് ഒത്തുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മറ്റ് കൃഷികളെ അപേക്ഷിച്ച് ഏലച്ചെടിക്ക് പരിചരണം ആവശ്യമായതിനാല്‍ ഏലം നട്ടു കഴിയുന്നതോടെ ചെലവും അധികമാണ്. ഏലം പൂവിടാന്‍ തുടങ്ങിയാല്‍ മാസത്തില്‍ രണ്ട് തവണയെങ്കിലും മരുന്ന് തളിക്കുക നിര്‍ബന്ധമാണ്. കീടനാശികള്‍ക്കും രാസവളങ്ങള്‍ക്കുമുള്ള വിലയും തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂലിയും കൂടിയാവുമ്പോള്‍ വീണ്ടും നഷ്‌ടം. കൂടാതെ അഴുകല്‍, തട്ടമറിച്ചില്‍, ഫിസേറിയം തുടങ്ങിയ രോഗങ്ങളും ഏലം കൃഷിയിലെ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. ഈ പ്രതിസന്ധികളെ തരണം ചെയ്‌ത് കര്‍ഷകര്‍ മുന്നോട്ട് പോകുമ്പോഴാണ് ലേലം കൃത്യസമയത്ത് നടത്താതെയും ഗുണനിലവാരം ഇല്ലാത്ത ഏലയ്‌ക്ക ലേലത്തിന് എത്തിച്ചും കൃത്രിമ വിലയിടിവ് സൃഷ്‌ടിക്കാൻ വൻകിട വ്യാപാരികൾ വിപണിയില്‍ ഇടപടല്‍ നടത്തുന്നത്.

life
ncs-up
ROYAL-
previous arrow
next arrow

അടുത്ത കാലത്ത് ഏലയ്‌ക്കക്ക മികച്ച വില ലഭിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. അതിനിടെയാണ് വിപണിയിലെ വന്‍ കിടക്കാരുടെ ഇടപെടല്‍ മൂലം ഏലം വിപണി തകരുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നത്. ലേലം കൃത്യസമയത്ത് നടത്താതെയും കയറ്റുമതി നടത്തുന്ന ഏജന്‍സികള്‍ കൃത്രിമ വിലയിടവ് സൃഷ്‌ടിച്ചും വിപണി തകര്‍ക്കുകുവാനുള്ള ശ്രമത്തിലാണെന്നും കര്‍ഷകര്‍ പറയുന്നു. ലേല ഏജന്‍സികളും വന്‍കിട കച്ചവടക്കാരും കര്‍ഷകരില്‍ നിന്നും പച്ച ഏലക്ക സംഭരിച്ച് ശരിയായ രീതിയില്‍ ഉണക്കാതെ വിപണിയില്‍ എത്തിയ്ക്കുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. ഇത് വിദേശ വിപണിയില്‍ ഏലയ്‌ക്കായുടെ വിലയിടിവിന് കാരണമാകും. ഇത്തരം നടപടികള്‍ അവസാനിപ്പിക്കുന്നതിനായി സ്‌പൈസ് ബോര്‍ഡും സര്‍ക്കാരും ഇടപെടണമെന്നാണ് നിലവില്‍ കര്‍ഷകരുടെ ആവശ്യം.

ഏലയ്‌ക്കായ്‌ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെങ്കിലും ഉല്‍പാദനം കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്. ഇതിന് പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണ്. മാത്രമല്ല ഏലയ്‌ക്കയ്‌ക്ക് വില വര്‍ധിക്കുന്നതോടെ മോഷണവും വ്യാപകമാകുന്നുണ്ട്. ഇതിനിടെ 12 ചാക്ക് ഏലയ്‌ക്ക വരെ കളവ് പോയതായും കര്‍ഷകരുടെ പരാതി എത്തുന്നുണ്ട്. പായസം മുതല്‍ നോണ്‍ വെജ് കറികളിലെ മസാലക്കൂട്ട് വരെ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത പലവ്യഞ്ജനങ്ങളിലൊന്നാണ് ഏലയ്‌ക്ക. എന്നാല്‍ വിളയിക്കുന്നതിന്‍റെ ആദ്യഘട്ടം മുതല്‍ വിളവെടുത്ത് വില്‍പന വരെ ഓരോ ഘട്ടത്തിലും തിരിച്ചടികള്‍ മാത്രം തേടിയെത്തുമ്പോള്‍ പകച്ചുനില്‍ക്കാന്‍ മാത്രമെ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളു.

ncs-up
dif
self
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow