സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ എത്തിയപ്പോൾ കാഴ്ച പരിശോധനയില്ലെന്ന് ; മറ്റിടത്തേക്ക് വിട്ടു – കാരണം പറയാൻ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാഴ്ച പരിശോധിക്കാനായി ആധുനിക സൗകര്യങ്ങളെല്ലാമുള്ള സർക്കാർ കണ്ണാശുപത്രിയിലെത്തിയ മുൻ സർക്കാർ ഉദ്യോഗസ്ഥനെ യാതൊരു സൗകര്യങ്ങളുമില്ലാത്ത മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ കണ്ണാശുപത്രികളുടെ വളർച്ചക്ക് സർക്കാർ തലത്തിൽ സഹായം നൽകുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ സംഭവമെന്ന് കൈതമുക്ക് സ്വദേശി ബി. സുരേഷ്കുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.

ശരിയായ യോഗ്യതയും കഴിവുമുള്ള ഡോക്ടർമാരുണ്ടെന്ന വിശ്വാസത്തിലാണ് സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളെ സമീപിക്കുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ഒരു ദിവസത്തെ തൊഴിലും വേതനവും മുടക്കിയാണ് സാധാരണക്കാർ ജനറലാശുപത്രിക്ക് സമീപമുള്ള കണ്ണാശുപത്രിയിലെത്തുന്നത്. അവരുടെ മറ്റൊരു ദിവസത്തെ വരുമാനം കൂടി മുടക്കുന്ന നടപടിയാണ് കണ്ണാശുപത്രിയിൽ നടക്കുന്നത്. മാർച്ച് 23 ന് താൻ കണ്ണാശുപത്രിയിലെത്തുമ്പോൾ 40 ടോക്കൺ മാത്രമാണ് നൽകിയത്. അന്ന് ചികിത്സക്കെത്തിയ എല്ലാവർക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. ഒരു പബ്ലിക് അതോറിറ്റി നിർവഹിക്കേണ്ട ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറി മറ്റൊരു സംവിധാനത്തെ ഏൽപ്പിക്കുക വഴി കണ്ണാശുപത്രി അധികൃതർ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറിയതായി പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...