കൊല്ലപ്പള്ളി : കറുത്ത മാസ്ക്കിനെ പോലും വെറുക്കുന്ന പിണറായി വിജയൻ ഇപ്പോൾ ജ്യോൽസ്യ വിധി പ്രകാരം കറുത്ത കാറിൽ സഞ്ചരിച്ചു കൊണ്ട് ജനങ്ങളുടെ ജീവിതം കരി മയമാക്കുകയാണെന്നു കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡി സി സി വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനം നയിച്ച പൗരവിചാരണ യാത്രയുടെ സമാപന യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് കൊല്ലപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണാ കത്തി നിന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞു തന്റെ പരിപാടിയിൽ ആരും കറുത്ത മാസ്ക്ക് ഉപയോഗിക്കാൻ പാടില്ലാ എന്ന്. അതെ മുഖ്യമന്ത്രി കുറച്ചു കഴിഞ്ഞപ്പോൾ വെളുത്ത കാറുകൾ എല്ലാം മാറ്റി കറുത്ത ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുകയും അതിനു ശേഷം കറുത്ത കിയാ കാർണിവൽ കാർ ഉപയോഗിക്കുകയും ചെയ്തു. 45 ഓളം കാറുകളുടെ അകമ്പടിയിലാണ് പിണറായി ഇന്ന് സഞ്ചരിക്കുന്നത്. തുഗ്ലക്ക് മോഡൽ ഭരണ പരിഷ്‌ക്കാരം നടപ്പിലാക്കുന്ന പിണറായി ഇപ്പോൾ കേരളീയരുടെ ജീവിതത്തിലും കരി പുരട്ടുകയാണ് എന്ത് രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരത്ത് നിന്നും ആരംഭിച്ച പൗര വിചാരണ യാത്ര വൈകിട്ട് കൊല്ലപ്പള്ളിയിൽ സമാപിച്ചു. യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ബിജു പുന്നത്താനം, ടോമി കല്ലാനി, ജോസഫ് വാഴക്കൻ, ടോമി ഫ്രാൻസിസി പൊരിയത്ത്, സി ടി രാജൻ, ആർ പ്രേംജി, ആർ സജീവ്, ശാന്താറാം രാമപുരം, സുഷമ രാജു, മോളി പീറ്റർ, എന്നിവർ പ്രസംഗിച്ചു.