കു​ട്ടി​ക​ളു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെയ്യുമ്പോൾ മാ​താ​പി​താ​ക്ക​ളു​ടെ മ​ത​വും രേ​ഖ​പ്പെ​ടു​ത്ത​ണം ; നിർദ്ദേശവുമായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെയ്യുമ്പോൾ മാ​താ​പി​താ​ക്ക​ളു​ടെ മ​ത​വും പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മാ​തൃ​കാ ച​ട്ട​ങ്ങ​ളി​ലാ​ണ് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും മ​തം പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ കു​ടും​ബ​ത്തി​ന്‍റെ മ​തം മാ​ത്ര​മാ​യി​രു​ന്നു ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ കു​ട്ടി​യു​ടെ മ​തം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട കോ​ളം അ​ച്ഛ​ന്‍റെ മ​തം, അ​മ്മ​യു​ടെ മ​തം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ വി​പു​ലീ​ക​രി​ക്കും. ദ​ത്തെ​ടു​ക്കു​ന്ന കു​ട്ടി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഇ​തേ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും. 2023 ഓ​ഗ​സ്റ്റ് 11ന് ​ഭേ​ദ​ഗ​തി ചെ​യ്ത ജ​ന​ന- മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​പ്ര​കാ​രം ജ​ന​ന- മ​ര​ണ ക​ണ​ക്കു​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ലാ​യി​രി​ക്കും ക​ണ​ക്കാ​ക്കു​ക. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ), ഇ​ല​ക്‌​ട​റ​ൽ റോ​ൾ​സ്, ആ​ധാ​ർ ന​ന്പ​ർ, റേ​ഷ​ൻ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, സ്വ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ രേ​ഖ​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കും.

ജ​ന​നം, മ​ര​ണം, ദ​ത്തെ​ടു​ക്ക​ൽ, ഗ​ർ​ഭാ​വ​സ്ഥ​യി​ലോ പ്ര​സ​വ​ത്തി​ന്‍റെ സ​മ​യ​ത്തോ ഉ​ള്ള കു​ട്ടി​യു​ടെ മ​ര​ണം, മ​ര​ണ​കാ​ര​ണ​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ നി​ല​വി​ലു​ള്ള ഫോ​മു​ക​ൾ​ക്കു പ​ക​രം ക​ര​ട് നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശം നൽകുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഈട് നൽകിയിട്ടും ചിട്ടി സംഖ്യ നൽകിയില്ല : ചാലക്കുടി ധനകേന്ദ്ര കറീസ് ആന്റ് ലോൺസ്...

0
തൃശ്ശൂര്‍ : മതിയായ ഈട് നൽകിയിട്ടും ചിട്ടി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

ജാർഖണ്ഡിലെ പല ജില്ലകളിലായി 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടത് 11 പേർ

0
ജാര്‍ഖണ്ഡ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിലുടനീളം ഇടിമിന്നലേറ്റ് മൂന്ന് സ്ത്രീകളും...

പന്തളത്ത് നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു ; നിരവധി...

0
പന്തളം: വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക്...

ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍...

0
മലപ്പുറം: ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍...