ഏനാത്ത് : വാഴക്കുലയ്ക്ക് വില ഉയർന്നപ്പോൾ വിളവില്ല. കർഷകർ നിരാശയിൽ. പ്രതികൂല കാലാവസ്ഥയിൽ വാഴക്കൃഷിക്ക് നാശം നേരിട്ടതോടെ വിപണിയിൽ നാടൻ ഏത്തക്കുലയ്ക്കു ക്ഷാമം നേരിടുകയാണ്. പൊതുവേ വാഴപ്പഴത്തിന്റെ ഉപയോഗത്തിൽ കുറവനുഭവപ്പെടുന്ന മഴക്കാലത്ത് വില ഉയർന്നതും കർഷകർക്കു തിരിച്ചടിയായി. കടുത്ത വരൾച്ചയെ തുടർന്നാണു വാഴക്കൃഷിക്ക് നാശം നേരിട്ടത്. ഒരു കിലോ നാടൻ പച്ച ഏത്തയ്ക്കായുടെയും പൂവന്റെയും വില 80 രൂപയിലെത്തി. ഏത്തപ്പഴത്തിന് 100 രൂപയും ഞാലിപ്പൂവന് 80 രൂപയുമാണ് വില. പാളയംകോടന് 35 മുതൽ 40 രൂപ വരെയും. സ്വാശ്രയ കർഷക വിപണികളിൽ 1000 മുതൽ 2000 കിലോ വരെ നാടൻ വാഴക്കുല കർഷകർ എത്തിക്കുമായിരുന്നു. ഇപ്പോൾ വിപണി ദിവസം 1000 കിലോയിൽ താഴെയാണ് എത്തുന്നത്. നാടന് ക്ഷാമം നേരിടുമ്പോൾ മറുനാടന്റെയും വില ഉയർന്നു. ഒരു കിലോ വയനാടൻ ഏത്തപ്പഴത്തിന് 70 രൂപയും തമിഴ്നാട് ഇനത്തിന് 60 രൂപയുമാണു ചില്ലറ വിൽപന വില.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























