ചുവപ്പ് തെളിയുമ്പോള്‍ ചില വാഹനങ്ങള്‍ ഇടതു ഭാഗം ചേര്‍ത്തു നിര്‍ത്തി വഴി തടസപ്പെടുത്തുന്നു ; ഒടുവിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഇടതുഭാഗത്തേക്ക് തടസമില്ലാതെ കടന്നുപോകാവുന്ന സൗകര്യം ഇതര വാഹനങ്ങള്‍ തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ ഗതാഗതം തടയുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവില്‍ വ്യക്തമാക്കി. കോഴിക്കോട് ആര്‍.ടി.ഒയും സിറ്റി പൊലീസ് കമ്മിഷണറും ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.മേയ് 17 ന്കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.എരഞ്ഞിപ്പാലം, കാരപറമ്പ് , തൊണ്ടയാട്, ക്രിസ്ത്യന്‍ കോളേജ് ,ചേവരമ്പലം , പുതിയറ , മാവൂര്‍ റോഡ് തുടങ്ങിയ ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റില്‍ ചുവപ്പ് തെളിയുമ്പോള്‍ ചില വാഹനങ്ങള്‍ ഇടതു ഭാഗം ചേര്‍ത്തു നിര്‍ത്തി വഴി തടസപ്പെടുത്തുന്നുവെന്ന പരാതിയിലാണ് നടപടി.

ഇക്കാരണത്താല്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ പെട്ടുപോകുന്നു. ജംഗ്ഷനില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. സിവില്‍ സ്റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ഇടതുവശം ചേര്‍ത്ത് നിര്‍ത്തി ഗതാഗതം മുടക്കുന്നതും പതിവാണ്. ഇത്തരത്തില്‍ എല്ലാ ജംഗ്ഷനുകളിലും നിയമ ലംഘനം നടക്കുന്നുവെന്നാണ് പരാതി. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...