ജില്ലയിലെ നാല് നഗരസഭകളിലെ വാർഡ് വിഭജനം പൂർത്തിയായപ്പോൾ പുതുതായി രൂപവത്കരിച്ചത് മൂന്ന് വാർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ നാല് നഗരസഭകളിലെ വാർഡ് വിഭജനം പൂർത്തിയായപ്പോൾ പുതുതായി രൂപവത്കരിച്ചത് മൂന്ന് വാർഡ്. തിരുവല്ല ഒഴികെ എല്ലാ നഗരസഭകളിലും വാർഡുകളുടെ എണ്ണം കൂടി. 2024 നവംബർ 18-ന് വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം വന്നതിന് പിന്നാലെ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് ഡീലിമിറ്റേഷൻ കമ്മിഷനുലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിശോധിച്ചശേഷമാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. പത്തനംതിട്ട, അടൂർ, പന്തളം നഗരസഭകളിൽ ഓരോ വാർഡ് വീതമാണ് കൂടിയത്. ചില വാർഡുകളുടെ പേരിൽ വ്യത്യാസമുണ്ട്. വാർഡുകളുടെ അതിർത്തിയിലും മാറ്റം വന്നിട്ടുണ്ട്.

അടൂരിൽ നിന്ന് 29 വാർഡായി. മുനിസിപ്പൽ ഓഫീസ് എന്നാണ് പുതിയ വാർഡിന്റെ പേര്. നഗരത്തിലെ ചിലസ്ഥലങ്ങൾ ഉൾപ്പെടുത്തിയതാണ് വാർഡ്. അതിർത്തി പുനർനിർണയിച്ചപ്പോൾ കണ്ണംകോട് നോർത്ത് വാർഡിന്റെ പേര് ഒഴിവായി. കൂടുതൽ സ്ഥലം ചേർത്ത് പന്നിവിഴ സൗത്ത് വാർഡ് നിലവിൽവന്നു.
പന്തളം-വാർഡുള്ളത് 34 ആയി വർധിച്ചു. ആയുർവേദ കോളേജാണ് പുതിയ വാർഡ്. 27, 29, 30, 31, 32 വാർഡുകളുടെ ഭാഗങ്ങൾ ചേർത്താണ് പുതിയത് രൂപവത്കരിച്ചത്.
പത്തനംതിട്ടയില്‍ -വാർഡായിരുന്നത് 33 ആയി. നോർത്ത് വൈഎംസിഎ വാർഡാണ് പുതിയത്. പേട്ട സൗത്ത് വാർഡിന്റെ പേര് ടൗൺ സ്ക്വയർ എന്നായി. ചുട്ടിപ്പാറ വാർഡിന്റെ പേര് കണ്ണങ്കര എന്നും ടൗൺ വാർഡിന്റെ പേര് കളക്ടറേറ്റ് എന്നുമായി. തിരുവല്ലയില്‍ വാർഡുകളുടെ എണ്ണത്തിലും പേരിലും മാറ്റമില്ല. ആകെ 39 വാർഡുകളാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...