പത്തനംതിട്ട : പോപ്പുലര്‍ തട്ടിപ്പിന്റെ പ്രധാന സൂത്രധാരയും റോയിയുടെ രണ്ടാമത്തെ മകളുമായ ഡോ.റിയ ആന്‍ തോമസ് എവിടെ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ടത് മൂത്തമകള്‍ ഡോ.റിനു മറിയം തോമസിനെയും ഏറ്റവും ഇളയ മകള്‍ റേബാ മറിയം തോമസിനെയുമാണ്. എന്നാല്‍ തുടക്കം മുതല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് റിനുവിനെയും റിയയെയുമാണ് അറസ്റ്റ് ചെയ്തതെന്നാണ്. റോയിയുടെ രണ്ടാമത്തെ മകള്‍ റിയയെ രക്ഷിക്കുവാനും പുറത്ത് നിര്‍ത്തുവാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ എവിടെ നിന്നോക്കെയോ ഉണ്ടായിട്ടുണ്ടെന്നുവേണം കരുതുവാന്‍. റിയയെ അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. ഇതിനെക്കുറിച്ച് ഒന്നും പോലീസ് പറയുന്നുമില്ല. സാന്‍ പോപ്പുലറിനു വേണ്ടി നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നതും വടശ്ശേരിക്കര ഉള്‍പ്പെടെയുള്ള ചില ബ്രാഞ്ച് ഓഫീസുകള്‍ക്ക് കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുള്ളതും ഡോ.റിയ ആന്‍ തോമസ് ആണെന്നിരിക്കെ ഇവരെ പുറത്തുനിര്‍ത്തി അറസ്റ്റിലായവര്‍ക്ക് സഹായങ്ങള്‍ നല്‍കുകയാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.
https://www.facebook.com/mediapta/videos/320753059000985/