പത്തനംതിട്ട ജില്ലയില്‍ പ്രളയം ശമിച്ചപ്പോള്‍ രോഗ ഭീതിയും ഒഴിയുന്നില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിനും വെള്ളപ്പൊക്കത്തിനും ആശ്വാസമുണ്ടായപ്പോള്‍ പലയിടത്തും രോഗ ഭീതിയും വര്‍ധിച്ചു. ജില്ലയിലെ റാന്നി, ആറന്മുള, കോന്നി, തിരുവല്ല അടക്കമുള്ള താലൂക്കുകളില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ വള്ളം കയറുകയും ഒട്ടേറെ സാധനങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. നദിയിലെയും മാലിന്യം നിറഞ്ഞ തോടുകളിലെയും ഓടകളിലെയും അടക്കം മലിന ജലമാണ് പല വീടുകളിലും കയറിയത്. ഇതിനാല്‍ വലിയ രോഗ ഭീതിയാണ് വരും ദിവസങ്ങളില്‍ പ്രളയം ബാധിച്ച പ്രദേശങ്ങളെ കാത്തിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കിണറുകളില്‍ മുഴുവനും മലിന ജലം നിറഞ്ഞിരുന്നു. കിണറുകള്‍ മലിനമായത്തോടെ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പലയിടത്തും അനുഭപ്പെടുന്നത്‌.

വീടുകളിലേറെയും വെള്ളത്തിനടിയിലായിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും അടക്കം സന്നദ്ധ സംഘടനകളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ ശുചീകരണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രദേശം പൂര്‍വ്വ സ്ഥിതി കൈവരിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഇഴജന്തുക്കളുടെ ശല്യവും പലയിടത്തും വര്‍ധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളും മനുഷ്യ വിസര്‍ജ്യങ്ങളും ഉള്‍പ്പെടെ പല വീടുകളിലും പ്രളയ ജലത്തോടൊപ്പം ഒഴുകിയെത്തിയിട്ടുണ്ട്. പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ വീടുകളിലേക്ക് മടങ്ങിയാലും രോഗ ഭീതി ഒഴിവാക്കാനുള്ള അടിയന്തിര നടപടികള്‍ ആരോഗ്യ വകുപ്പും ബന്ധപ്പെട്ട വകുപ്പുകളും ചെയ്യണ്ടത് ആവശ്യമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ അവധി അപേക്ഷയിലുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കിയതായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ...

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ നീക്കം കെപിസിസി വിലക്കി

0
ഇടുക്കി: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു...

ആഭ്യന്തര ഫെർട്ടിലൈസർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ...

കുടുംബ വഴക്കിനെ തുടർന്ന് ദേഷ്യത്തിൽ വാതിലിന്റെ ചില്ല് തകർത്തു ; കൈ മുറിഞ്ഞ് രക്തം...

0
കൊച്ചി: കുടുംബ വഴക്കിനിടെയുണ്ടായ ദേഷ്യത്തിൽ വീടിന്റെ അടുക്കള വാതിലിന്റെ ചില്ല്...