പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. എടപ്പാളിലെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിലാണെത്തിയത്. അർജുൻ ആയങ്കി എടപ്പാളിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അർജുൻ ആയങ്കിയ്ക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാലുപേരാണ് ​ദൃശ്യങ്ങളിലുള്ളത്. ഇവരെയെല്ലാം ശനിയാഴ്ച പുലർച്ചെ പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. അർജുൻ ആയങ്കിയുമായി ബന്ധമുള്ള ആകെ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇവരെ ചോദ്യംചെയ്ത് വിട്ടയച്ചെന്നാണ് വിവരം. ഇവരെല്ലാം സാമൂഹികമാധ്യമങ്ങൾ വഴി അർജുൻ ആയങ്കിയുമായി ബന്ധമുള്ളവരാണ്. ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും റീലുകളും നേരത്തേ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുൻപും അർജുൻ ആയങ്കി ഇവർക്കൊപ്പം എടപ്പാളിലെത്തിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞദിവസങ്ങളിൽ കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം ഭാ​ഗങ്ങളിലൂടെ അർജുൻ ആയങ്കി യാത്രചെയ്തിരുന്നതായാണ് വിവരം. ഈ മേഖലകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...