വാഹനം ഓടിക്കൊണ്ടിരിക്കെ റോഡ് ഇടിഞ്ഞു താഴ്ന്നു ; രൂപപ്പെട്ടത് വൻ ഗർത്തം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു. റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടാണ് ആഘാത ഗര്‍ത്തമായി മാറിയത്. ലഖ്‌നൗവിലെ വികാസ് നഗറിലായിരുന്നു സംഭവം. 20 അടിയോളം താഴ്ചയുള്ള ആഘാത ഗര്‍ത്തമാണ് റോഡിന്‍റെ മധ്യഭാഗത്തായി രൂപപ്പെട്ടത്. ഇതോടൊപ്പം റോഡിൽ വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. വലിയ ആഘാതമായ ഗര്‍ത്തത്തില്‍ വീഴാതെ കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ടായിരുന്നു. ഇതിനിടെയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്.

റോഡിലൂടെ പോവുകയായിരുന്ന ഒരു കാറിന്‍റെ മുന്‍ഭാഗം കടന്നുപോയെങ്കിലും പിന്‍ ടയറുകള്‍ ഗര്‍ത്തത്തിലേക്ക് വീണു വീണില്ല എന്ന നിലയിലായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സുമെത്തിയാണ് കാര്‍ സ്ഥലത്തുനിന്ന് നീക്കിയത്. ഏറെ വാഹനത്തിരക്കേറിയ റോഡിലാണ് സംഭവം. റോഡ് കൂടുതല്‍ ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പോലീസെത്തി റോഡ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിട്ടുണ്ട്. ഇന്ന് ലഖ്‌നൗവിൽ വൻ തോതിൽ മഴ പെയ്തിരുന്നു. സംഭവത്തെ പറ്റി അന്വേഷിക്കുമെന്ന് ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ലഖ്‌നൗവിൽ ഇത് മൂന്നാം തവണയാണ് റോഡ് ഇടിഞ്ഞുതാഴുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...