മുംബൈ: സെൽഫി എടുക്കുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവം. ബോർണെഗാട്ടിൽ വച്ച് സെൽഫി എടുക്കുന്നതിനുള്ള കാൽവഴുതി 150 അടിയോളം താഴ്ചയിലേക്കാണ് യുവതി വീണത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും ട്രക്കിംഗ് ചെയ്യുന്ന ആളുകളും ചേർന്ന് ഇവരെ രക്ഷിക്കുകയായിരുന്നു. അഞ്ചു പുരുഷന്മാരും മൂന്നു സ്ത്രീകളും അടങ്ങിയ സംഘത്തിന് ഒപ്പമാണ് യുവതി ബോർണെ ഗാട്ടിൽ എത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു. യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടത്തിൽ 26 കാരിയായ ഇൻഫ്ലുവൻസർ ആൻവി കാംദാർ മലയിടുക്കിൽ വീണ് മരിച്ചതിന് പിന്നാലെയാണ് ഈ അപകടവുമുണ്ടായത്. ജൂലൈ 16 നായിരുന്നു സംഭവം. വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ആൻവി തെന്നി വീഴുകയായിരുന്നു. വിനോദ സഞ്ചാരത്തിനിടെ ജീവൻ അപകടപ്പെടുത്തുന്ന അപകടകരമായ രീതി ഒഴിവാക്കണമെന്നും അധികൃതർ പറഞ്ഞിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.