ജനീവ : ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ രാജ്യങ്ങളിലെത്തിയതായി ലോകാരോഗ്യ സംഘടന. പുതിയ കൊറോണ വൈറസ് നാല്‍പ്പത്തിയൊന്ന് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചെന്നാണ് ഡബ്ലു.എച്ച്.ഒയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. പ്രത്യേക മുന്നറിയിപ്പുകളോടുകൂടിയ പ്രസ്താവനയാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്.
ഇതിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വ്യാപനവും നടക്കുന്നതായാണ് റിപ്പോര്‍ട്ട്. 70 ശതമാനത്തിലധികം വ്യാപന ശേഷി കൂടതലാണെ ന്നതിനാല്‍ അതിവേഗം പടരുന്ന വൈറസിനെതിരെ കൊറോണയുടെ ആദ്യ ഘട്ടത്തിലെടുത്ത അതേ ജാഗ്രത എല്ലാരാജ്യങ്ങളും എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.