ചങ്ങനാശേരി ബിഷപ്പുമായും സുകുമാരന്‍ നായരുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സമുദായ നേതാക്കളെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുടരുന്നു. ഉമ്മൻ ചാണ്ടി ചങ്ങനാശേരി ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും കൂടിക്കാഴ്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചില കണക്കു കൂട്ടലിന്‍റെയും വിലയിരുത്തലിന്‍റെയും അടിസ്ഥാനത്തിലാണ് ഈ കൂടിക്കാഴ്ചകള്‍. കഴിഞ്ഞ ദിവസം മന്നം ജയന്തിയുമായി ബന്ധപ്പെട്ട് സുകുമാരന്‍ നായരുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ ചങ്ങനാശേരി ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായും സഹായ മെത്രാന്‍ ബിഷപ്പ് തറയലുമായും ഉമ്മന്‍ചാണ്ടി നേരിട്ടെത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തെരഞ്ഞെടുപ്പിന് മുമ്പ് മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് പ്രമുഖ പത്രത്തില്‍ എഴുതിയ ഒരു ലേഖനത്തിലെ ബിഷപ്പിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിന് നിലപാടില്ലാതെ വരുന്നു എന്ന അര്‍ത്ഥത്തിലുള്ള ചില പരാമര്‍ശങ്ങള്‍ വരെ ലേഖനത്തിലുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അനുനയിപ്പിക്കല്‍ എന്ന തരത്തില്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയ്ക്കായി എത്തിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...