കൊറോണ വൈറസി​ന്റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ വാക്​സിന്‍ ഫലപ്രദമാണോയെന്ന കാര്യത്തില്‍ വ്യക്​തതയില്ല :​ ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ അതിവേഗം പടര്‍ന്ന്​ പിടിക്കു​മ്പോള്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസി​ന്റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ വാക്​സിന്‍ ഫലപ്രദമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഇതുമായി ബന്ധപ്പെട്ട്​ ഇപ്പോള്‍ കൃത്യമായ വിവരങ്ങളൊന്നും ഇല്ലെന്നാണ്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കുന്നത്​.

ലബോറട്ടറിയില്‍ നടത്തിയ പഠനത്തില്‍ ആന്റിബോഡികളെ പോലും അതിജീവിക്കാന്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന്​ കഴിയുമെന്ന്​ വ്യക്​തമായിട്ടുണ്ട്​. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്​ കൂടുതല്‍ പഠനം നടക്കേണ്ടിയിരിക്കുന്നു. ഫൈസര്‍, മോഡേണ വാക്​സിനുകള്‍ ജനിതകമാറ്റം സംഭവിച്ച്‌​ കൊറോണ വൈറസ്​ ബാധിക്കുന്നത്​ മൂലമുണ്ടാവുന്ന പ്രശ്​നങ്ങള്‍ കുറക്കുമെന്ന്​ ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്​തമാക്കുന്നു

കൊറോണ വൈറസി​ന്റെ  ജനിതകമാറ്റം സംഭവിച്ച B.1.17 വകഭേദമാണ്​ യു.കെയില്‍ കണ്ടെത്തിയത്​. എന്നാല്‍ പിന്നീട്​ ജനിതകമാറ്റം സംഭവിച്ച B.1.617 കൊറോണ വൈറസ്​ ഇന്ത്യയില്‍ കണ്ടെത്തി. ഇപ്പോള്‍ ഈ വൈറസിന്​ വീണ്ടും ജനിതകമാറ്റം വന്നിരിക്കുകയാണ്​. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയായ B.1.617.1, B.1.617.2.വൈറസുകളാണ്​ ഇപ്പോള്‍ ഇന്ത്യയില്‍ പടരുന്നത്​. പ്രാഥമികമായ പരീക്ഷണങ്ങളില്‍ ഇത്​ അതിവേഗത്തില്‍ പടരുമെന്ന്​ വ്യക്​തമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...