ജീൻസ് പാന്‍റ്സുകളെടുത്താല്‍ ഇതില്‍ മഹാഭൂരിപക്ഷവും നീല നിറത്തിലുള്ളത് തന്നെയായിരിക്കും. വെള്ള, കറുപ്പ്, ചാരനിറങ്ങളിലൊക്കെയുള്ള ജീൻസുകള്‍ ഇത്രയും പ്രചാരത്തില്‍ വന്നിട്ട് ഏതാനും വര്‍ഷങ്ങളായിട്ടേ ഉണ്ടാകൂ. എന്നാല്‍ എന്തുകൊണ്ടാണ് ജീൻസ് ഇങ്ങനെ അധികവും നീല നിറത്തില്‍ വരുന്നത് എന്നതിനെ കുറിച്ച് പലരും ചിന്തിച്ച് കാണില്ല. ഇതിനുള്ള കാരണം- അല്ലെങ്കില്‍ കാരണങ്ങളാണിനി പങ്കുവെയ്ക്കുന്നത്. ചരിത്രപരവം, സാംസ്കാരികപരവും, മനശസാത്രപരവുമായുള്ള കാരണങ്ങളും കച്ചവടതന്ത്രങ്ങളുമെല്ലാം ഇതിലുള്‍പ്പെടുന്നു.
നീല ജീൻസിന്‍റെ ചരിത്രം…
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഡെനിം ജീൻസുകള്‍ക്ക് പ്രചാരം കിട്ടുന്ന സമയത്ത് ആദ്യമായി ഇവരിത് ഇറക്കുന്നത് വര്‍ക്‍വെയര്‍ അഥവാ ജോലിക്കാര്‍ക്ക്, ജോലി സമയത്ത് ധരിക്കുന്നതിനായാണ്. ‘ഇൻഡിഗോഫെറ’ എന്ന ചെടിയില്‍ നിന്നുത്പാദിപ്പിക്കുന്ന ഇൻഡിഗോ (നീലയോട് അടുത്തുനില്‍ക്കുന്ന ഷെയ്ഡുകള്‍ വരുന്ന നിറം) ആണ് ജീൻസിന് നിറം നല്‍കാനായി തെരഞ്ഞെടുത്തത്.
ഇൻഡിഗോ ദീര്‍ഘകാലം നില്‍ക്കുമെന്നതിനാലാണ് ഈ നിറം തന്നെ തെരഞ്ഞെടുത്തത്. എന്നുമാത്രമല്ല വളരെയധികം ലഭ്യതയുള്ള നിറവും ഇൻഡിഗോ ഡൈ തന്നെയായിരുന്നു. ഡെനിം തുണിയില്‍ നന്നായി പിടിക്കുകയും വളരെ പതിയെ മാത്രം മങ്ങുകയും ചെയ്യുന്നതാണ് ഇൻഡിഗോ. ഇക്കാരണങ്ങളെല്ലാം കൊണ്ട് ജീൻസിന്‍റെ നിറം നീലയായി മാറി.
സാംസ്കാരിക പശ്ചാത്തലം…
ഇരുപതാം നൂറ്റാണ്ടായപ്പോഴേക്ക് ചോരത്തിളപ്പുള്ള യുവതയുടെ നിറം എന്ന നിലയില്‍ നീല ജീൻസ് ആഘോഷിക്കപ്പെട്ടു. പ്രത്യേകിച്ച് അമേരിക്കയിലായിരുന്നു ഇത്തരത്തില്‍ യുവാക്കളുടെയൊരു ഫാഷൻ മുന്നേറ്റമുണ്ടാകുന്നത്. ഇത് പിന്നീട് ലോകമെമ്പാടും ഏറ്റെടുക്കപ്പെട്ടു. വിപ്ലവമനോഭാവമുള്ള യുവാക്കളുടെ പ്രതീകമായി ബ്ലൂ ജീൻസ് ആഘോഷിക്കപ്പെട്ട കാലത്തിന്‍റെ ഒരു തുടര്‍ച്ച ഇന്നും നമുക്ക് കാണാവുന്നതാണ്.
മനശാസ്ത്രപരമായ കാരണങ്ങളും…
നീല നിറത്തിന് എപ്പോഴും ഒരു പ്രത്യേകതയുണ്ട്. നമ്മെ എളുപ്പത്തില്‍ ‘കംഫര്‍ട്ട്’ ആക്കാൻ അതായത് നമുക്ക് ആശ്വാസമാകാനും സമാധാനം അനുഭവപ്പെടുത്താനുമെല്ലാം നീല നിറത്തിനാകും. ഇക്കാരണം കൊണ്ടാണ് ആശുപത്രികളില്‍ പോലും കിടക്കവിരിയും കര്‍ട്ടനുകളും സ്ക്രീനുകളും മറ്റും നീല നിറത്തില്‍ തന്നെ ചെയ്യുന്നത്. ‘ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍’ എന്ന പ്രയോഗം കേട്ടിട്ടില്ലേ? ഇതും ബ്ലൂ ജീൻസ് ഇത്രമാത്രം പ്രചാരത്തില്‍ വരുന്നതിന് ഒരു കാരണമായിട്ടുണ്ട്.
കച്ചവടം…
ബ്ലൂ ജീൻസ് പല മേഖലകളിലും ആളുകള്‍ സ്ഥിരമായി വര്‍ക്‍വെയറായി ഉപയോഗിച്ചുപോന്നു. ആത്മവിശ്വാസത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും പര്യായമായി ബ്ലൂ ജീൻസ് മാറി. ഇതോടെ ബ്ലൂ ജീൻസ് തന്നെ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെട്ടു. ‘ലിവൈസ്’, ‘റാംഗ്ലര്‍’ എന്നിങ്ങനെയുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം ഇത്തരത്തില്‍ ബ്ലൂ ജീൻസ് തന്നെ കൂടുതലും ഉത്പാദിപ്പിച്ചെടുത്തു. ഇന്നും ബ്ലൂ ജീൻസിന്‍റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല. അത്രമാത്രം ഏവരുടെയും മനസില്‍ സ്ഥാനം നേടിയൊരു ഔട്ട്ഫിറ്റ് തന്നെയാണ് ബ്ലൂ ജീൻസ് എന്ന് പറയാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































