Thursday, April 24, 2025 9:31 pm

എന്തിനാണ് എം എ ബേബിയും വി ഡി സതീശനും പാക് ഭീകരരെ പിന്തുണക്കാൻ ശ്രമിക്കുന്നത് ; രാജീവ്‌ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിരപരാധികളായ വിനോദ സഞ്ചരികളെ ക്രൂരമായി കൊലപെടുത്തിയ പാക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിനാണ് എം എ ബേബിയും വി ഡി സതീശനും അസ്വസ്ഥരാവുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ചോദിച്ചു. എന്തിനാണ് ഈ നേതാക്കൾ പാക് ഭീകരരെ പിന്തുണക്കാൻ ശ്രമിക്കുന്നത്. ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ അത്തരം നടപടികൾ തിരുത്താൻ തയ്യാറാവണമെന്നും തിരുവനന്തപുരം സിറ്റി ജില്ലാ വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കേന്ദ്രപദ്ധതികളുടെ പ്രയോജനം ഭാവഭേദമില്ലാതെ എല്ലാ ജനങ്ങൾക്കും നൽകുന്ന ഏക പാർട്ടി ബിജെപിയാണ്. എല്ലാവർക്കും വേണ്ടിയാണ് ബിജെപി സമൂഹത്തിൽ പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതേറ്റെടുത്ത് ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുന്നോട്ട് എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ നാട്ടിൽ മാറ്റം കൊണ്ടുവരാൻ പരിശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ വികസിത കേരളം എന്നത് നമ്മുടെ ദൗത്യവും ലക്ഷ്യവുമായി കരുതണം. വികസനം, തൊഴിൽ അവസരങ്ങൾ, നിക്ഷേപങ്ങൾ ഒക്കെ ഈ നാട്ടിലേക്ക് എത്തിക്കാൻ ആർക്കാണ് സാധിക്കുക എന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ. വാജ്പേയി സർക്കാർ ശക്തമായ സമ്പദ്ഘടനയായി മാറ്റിയ ഇന്ത്യയെ പത്തുവർഷത്തെ യുപിഎ ഭരണം തകർത്തു. എല്ലാ മേഖലയിലും അഴിമതി നിറഞ്ഞ യുപിഎ ഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹം കഴിഞ്ഞ 11 വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി നമ്മുടെ നാടിനെ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഇതേ സമയം തന്നെയാണ് ഒൻപത് വർഷം കൊണ്ട് പിണറായി സർക്കാർ കേരളത്തിന്റെ വികസനത്തെ നശിപ്പിച്ചത്. നമ്മുടെ സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ട ദശാബ്ദമാണ് കടന്നുപോകുന്നത്. അതിൽ നിന്നും കേരളത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇസ്രായേൽ മന്ത്രി ബെന്‍ ഗ്വിറിന് പ്രവേശനം നിഷേധിച്ച് അമേരിക്കൻ സിനഗോഗുകൾ

0
വാഷിംഗ്ടൺ: അമേരിക്കൻ സന്ദര്‍ശനത്തിനിടെ ഇസ്രായേൽ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റമർ...

പത്തനംതിട്ടയിൽ ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് അസഭ്യം വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തയാൾ പോലീസ് പിടിയിൽ

0
പത്തനംതിട്ട: ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് അസഭ്യം വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തയാൾ പോലീസ്...

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നും എൽഡിഎഫ് ആണ് ശരിയെന്നും സിപിഐ...

പത്തനംതിട്ടയിലെ മലയോര മേഖലയിലെ പ്രശ്‌നം പരിഹരിക്കും : ശബരിമല വിമാനത്താവളം യഥാര്‍ഥ്യമാകും – മുഖ്യമന്ത്രി...

0
പത്തനംതിട്ട : അസാധ്യമെന്ന് കരുതിയത് പ്രാവര്‍ത്തികമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി...