പൊള്ളുന്ന വിലയ്ക്ക് എന്തിന് തക്കാളി വാങ്ങണം ; പകരം ഇവ ഉപയോഗിച്ചാല്‍ കറികള്‍ക്ക് ഗുണവും രുചിയും കൂടും

For full experience, Download our mobile application:
Get it on Google Play

തക്കാളി വില പ്രതിദിനം ഉയരുമ്പോള്‍ പൊന്നും വിലയ്ക്ക് ഇവ വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. നൂറും കടന്നിു പോകുന്ന തക്കാളി വില അടുത്ത് കാലത്തൊന്നും കുറയുന്ന ലക്ഷണവും കാണുന്നില്ല. എന്നാല്‍ തക്കാളിക്ക് പകരം വയ്ക്കാവുന്ന ചില സാധനങ്ങള്‍ വാങ്ങിയാല്‍ അടുക്കളയില്‍ അത്യാവശ്യ പാചകങ്ങള്‍ നടക്കും. ഇവയ്ക്ക് അധികം വിലയും ആകില്ല എന്ന മെച്ചവുമുണ്ട്. അത്തരത്തില്‍ തക്കാളിക്ക് പകരം ഉപയോഗിക്കാവുന്ന ഭക്ഷണ വസ്തുക്കള്‍ എന്തെല്ലാമെന്ന് നോക്കാം.

തക്കാളിയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് പച്ചമാങ്ങ. ആരോഗ്യ ഗുണങ്ങളും ഏറെയുള്ള മാങ്ങ തക്കാളിക്ക് പകരം പരീക്ഷിക്കാവുന്നതാണ്. കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ചെറുക്കുന്നതിനും പച്ചമാങ്ങ സഹായിക്കുന്നു. സാധാരണയായി മീൻകറിയിലൊക്കെ പച്ച മാങ്ങ തക്കാളിക്കൊപ്പം ഉപയോഗിച്ചു വരുന്നുണ്ട്. പച്ചമാങ്ങ ഉപയോഗിക്കാൻ കഴിയാത്തവര്‍ക്ക് ഉണങ്ങിയ മാങ്ങാപ്പൊടിയും കറികളില്‍ ചേര്‍ക്കാംയ

കറികളില്‍ പുളിരസത്തിന് വേണ്ടിയാണ് തക്കാളി ഉപയോഗിക്കുന്നതെങ്കില്‍ പുളി തന്നെ ഉപയോഗിക്കാവുന്നതാണ്. തക്കാളി നല്‍കുന്ന അതേ ഗുണം തന്നെ പുളി നല്‍കും. എന്നാല്‍ അളവ് ശ്രദ്ധിച്ചില്ലെങ്കില്‍ പുളിപ്പ് കൂടുന്നത് കല്ലുകടിയാകും,. നെല്ലിക്കയും തക്കാളിക്ക് പകരം കറികളില്‍ ചേര്‍ക്കാവുന്നതാണ്. കറികള്‍ക്ക് വേറിട്ട രുചി നല്‍കാൻ നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ കഴിയും. പച്ച നെല്ലിക്കയോ നെല്ലിക്ക പൊടിച്ചതോ കറികളില്‍ ചേര്‍ക്കാവുന്നതാണ്,.

ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന നാരങ്ങയും തക്കാളിക്കൊപ്പം നില്‍ക്കുന്ന ഫലമാണ്. കറികളില്‍ പുളിക്ക് പകരം അല്പം നാരങ്ങനീര് ആവശ്യത്തിന് ചേര്‍ക്കാവുന്നതാണ്. വിറ്റാമിൻ സി അടങ്ങിയ നാരങ്ങ ആരോഗ്യത്തിനും നല്ലതാണ്,. ഇരുമ്പൻ പുളിയും തക്കാളിക്ക് പകരം ഉപയോഗിക്കാം. മീൻകറിയും മറ്റും തയ്യാറാക്കുമ്പോൾ  ഇരുമ്പൻ പുളി ഉപയോഗിക്കാം. ഉണക്കിയ രൂപത്തിലും ഇരുമ്പൻ പുളി കറികളില്‍ ചേര്‍ക്കാവുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് താപനില ഉയരുന്നു

0
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം...

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...