ആരോഗ്യത്തിൻ്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം പോലെയുള്ള രോഗങ്ങൾ ഉള്ളവർ. ജീവന് പോലും ഭീഷണിഉയര്‍ത്തുന്ന അവസ്ഥയിലേക്ക് നയിക്കാൻ കൊളസ്ട്രോളിനും പ്രമേഹത്തിനുമൊക്കെ കഴിയും. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും വ്യായാമ കുറവുമൊക്കെയാണ് ഇത്തരം അവസ്ഥകൾ ഉണ്ടാക്കാനുള്ള പ്രധാന കാരണം. ആരോഗ്യത്തോടിരിക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. അതിൽ പ്രധാനമാണ് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ. വളരെ സാധാരണമായ ഒരു രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ ചില പാനിയങ്ങള്‍കൊണ്ട് നമുക്ക് കുറയ്ക്കാന്‍ പറ്റും. ശരീരത്തിനെ ജീവിത ശൈലിയുടെ ഭാഗമായി ബാധിക്കുന്ന ചില രോഗങ്ങള്‍ഉണ്ട് ചില പാനിയങ്ങളുടെ ഉപയോഗം കൊണ്ട് അവ എങ്ങനെ ചെറുക്കാമെന്ന് നോക്കാം.
നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നതാണ് ബീറ്റ്റൂട്ട്. നൈട്രേറ്റ് നിങ്ങളുടെ ശരീരത്തിൽ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാനും എൻഡോതെലിയൽ പ്രവർത്തനം ഒപ്റ്റിമൈസ് ചെയ്യാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കുകയും സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് തക്കാളി. അതുകൊണ്ട് തന്നെ ഇത് രണ്ടും കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഏറെ മികച്ചതാണ്. ശരീരത്തിന രോഗ പ്രതിരോധ ശേഷി നൽകാൻ കഴിവുള്ളതാണ് മല്ലി വെള്ളം. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമായത് കൊണ്ട് തന്നെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റി രോഗങ്ങളെ തടയാൻ സഹായിക്കും. കൊളസ്ട്രോളും പ്രമേഹവും പോലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാൻ ഏറെ നല്ലതാണ് മല്ലി വെള്ളം. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും മല്ലി വെള്ളം കുടിക്കുന്നത് സഹായിക്കും. 10 മുതൽ 15 മില്ലി ഗ്രാം മല്ലി എടുത്ത് രണ്ട് ലിറ്റർ വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുത്ത് ഇത് കുടിക്കാവുന്നതാണ്. ശരീരത്തിലെ അമിത സോഡിയവും വെള്ളവും പുറന്തള്ളാൻ ഇത് ഏറെ നല്ലതാണ്.
ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും രക്താതിമർദ്ദം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നതിൽ ഏറെ നല്ലതാണ് നെല്ലിക്ക. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അതേസമയം, ഇഞ്ചി, വാസോഡിലേഷൻ പ്രോത്സാഹിപ്പിക്കുന്നു, അതായത് രക്തക്കുഴലുകൾ വിശാലമാക്കാൻ ഇഞ്ചി വളരെയധികം സഹായിക്കും. നെല്ലിക്കയും ഇഞ്ചിയും ചേർത്ത് അരച്ച് എടുക്കുന്ന ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറെ നല്ലതാണ്.