വികലാംഗനെന്തിനാ കറുത്ത കൊടീം കൊണ്ട് നടക്കുന്നത് , നടക്കാൻ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റെന്ന് ഇപി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : നവകേരള ബസിനു നേരെ കരിങ്കൊടി വീശിയ അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍ രംഗത്ത്. വികലാംഗനെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നത്. നടക്കാൻ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റാണ്. പാവത്തെ കൊണ്ട് ഈ ക്രൂരതയ്ക്ക് എറിഞ്ഞു കൊടുക്കുന്നതെന്തിനാണ്. എന്തിനാണ് കുട്ടികളെ കരിങ്കൊടിയുമായി അയക്കുന്നത്. ഇതെല്ലാം നിരാശ ബാധിച്ച കോൺഗ്രസിന്‍റെ  ഒരു വിഭാഗത്തിന്‍റെ  പണിയാണെന്നും അദ്ദേഹം പറഞ്ഞു.

ഗൺമാന്‍റെ മർദ്ദനത്തെ അദ്ദേഹം ന്യായീകരിച്ചു. അദ്ദേഹത്തിന്‍റെ  ചുമതലയാണ്നിര്‍വഹിച്ചത്. നാല്‍പാടി വാസൂനെ വെടിവെച്ചു കൊന്നത് സുധാകരനും ഗൺമാനുമാണ്. ഗൺമാൻമാരുടെ വെല്ലുവിളി രണ്ടാമത്തേത്. ഒന്നാമത്തേത് നവകേരളയാത്രക്കു നേരെയുള്ള ആക്രമണമാണ്. അക്രമവാസനയുള്ളവരെ തെരഞ്ഞുപിടിച്ച് അക്രമത്തിനയക്കുകയാണ്. ഗവർണർ കേരളത്തിന് അപമാനമാണെന്നും ഇപിജയരാജന്‍ പറഞ്ഞു എന്താണ് വേണ്ടത് അത്  ബന്ധുക്കളും കേന്ദ്ര സർക്കാരും ചെയ്യണം.

ഇദ്ദേഹത്തെ ചികിത്സിപ്പിക്കാൻ കോടതിയിൽ പോകാൻ പറ്റുമോ. ഒരു സംസ്ഥാനത്തിന്‍റെ ഗവർണർ ഇങ്ങനെയാണോ പെരുമാറേണ്ടത്. ഒരു ഭരണതന്ത്രജ്ഞൻ പോകട്ടെ, ഒരു സാധാരണ മനുഷ്യന്‍റെ  നിലവാരത്തിലാണോ ഗവര്‍ണര്‍ സംസാരിക്കുന്നത്. മുതിർന്നവർ ഇങ്ങനെ നിലവാരമില്ലാത്ത രീതിയിൽ പോകരുത്. ഒരു സംസ്ഥാനത്തിന്‍റെ  ഗവർണ്ണർ പദവിയെപ്പറ്റി വല്ല നിശ്ചയമുണ്ടോ. ഈ ഗവർണർ പെരുമാറും പോലെ രാഷ്ട്രപതി പെരുമാറിയാൽ പ്രധാനമന്ത്രിയുടെ നില എന്താവും. ഗവർണറെ തിരിച്ചു വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...