നാം മൊബൈല്‍ ഉപയോഗിയ്ക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തി വയ്ക്കുന്നുണ്ട്. ഇതല്ലാതെ ഇത് നോക്കാന്‍ വേണ്ടി നാം സ്വീകരിയ്ക്കുന്ന ചില വഴികളുമുണ്ട. പലതും മൊബൈല്‍ കയ്യില്‍ താഴെ പിടിച്ച് തല കുനിച്ച് പിടിച്ചാണ് ഇത് നോക്കുക. ഇത് വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരാകാത്തതാണ് ഇതിന് കാരണം. നാം ജീവിതകാലം വരെ കഴുത്തു വേദനയും നടുവേദയുമായി ജീവിതം തള്ളി നീക്കേണ്ടി വരുന്ന അവസ്ഥയിലാണ് തല കുനിച്ച് പിടിച്ച് മൊബൈല്‍ നോക്കുന്നത് കൊണ്ടെത്തിയ്ക്കുന്നത്. നാം തല നിവര്‍ത്തിപ്പിടിച്ച് നേരെ നോക്കുന്ന പൊസിഷനില്‍ നമ്മുടെ തലയുടെ ഭാരം നാലര മുതല്‍ അഞ്ച് കിലോ വരെയാണ്.
ഇത്ര ഭാരമാണ് നമ്മുടെ കഴുത്തിനും ഈ ഭാഗത്തെ സന്ധികള്‍ക്കുമെല്ലാം വരുന്നത്. നാം 15 ഡിഗ്രി തല താഴ്ത്തുമ്പോള്‍ ഈ ഭാരം 12കിലോ വരെയാകും. നാം 30 ഡിഗ്രി വരെ താഴ്ത്തിയാല്‍ ഇത് 18 കിലോ വരെ വരും. 60 ഡിഗ്രി വരെയായാല്‍ ഇത് 27 കിലോ വരെയാകും. ഇതിന് അനുസരിച്ച് നമ്മുടെ കഴുത്തിനും പ്രഷറും സ്‌ട്രെയിനും വേദനയുമുണ്ടാക്കുന്ന ഒന്നാണ് ഇത്. ഇത്തരം അവസ്ഥയില്‍ കഴുത്തു വേദനയും നടുവേദനയുമെല്ലാം ഉണ്ടാകും. കഴുത്ത് മുന്നോട്ട് പിടിച്ച് തന്നെ നടക്കേണ്ടി വരും. തല താഴ്ത്തുമ്പോള്‍ കഴുത്തിലെ സെര്‍വൈക്കല്‍ ബോര്‍ഡിനെ ബാധിയ്ക്കുന്നതു കൊണ്ടാണ് ഇത്തരം അവസ്ഥ വരുന്നത്. പ്രത്യേകിച്ചും ഇത് കുട്ടികള്‍ക്ക് ഏറെ ദോഷം വരുത്തുന്നു.
കുട്ടികള്‍ പലരും ഇന്നത്തെ കാലത്ത് മൊബൈല്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്നവരാണ്. ഇവര്‍ക്ക് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും കഴുത്തിനും നട്ടെല്ലിനുമെല്ലാം പ്രശ്‌നങ്ങളുമുണ്ടാകും.മൊബൈല്‍ മാത്രമല്ല, നാം ലാപ്‌ടോപ്പ് ഇതേ രീതിയില്‍ കഴുത്ത് താഴ്ത്തിപ്പിടിച്ച് മടിയില്‍ വച്ച് നോക്കിയാലും ഇത് തന്നെയാണ് സംഭവിയ്ക്കുന്നത്. പ്രത്യേകിച്ചും കൂടുതല്‍ സമയം ചെലവഴിയ്ക്കുമ്പോള്‍. ഇതിനാല്‍ തന്നെ ഫോണാണെങ്കിലും കമ്പ്യൂട്ടറാണെങ്കിലും ഐ ലെവലില്‍ പിടിച്ച് നോക്കാന്‍ ശ്രദ്ധിയ്ക്കുക. കഴുത്ത് താഴ്ത്തിപ്പിടിച്ച് നോക്കരുത്. സ്‌പോണ്ടിലൈറ്റിസ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കുന്നു.