Sunday, April 20, 2025 12:22 pm

എന്താണ് വൈ-ഫൈ കോളിംഗ് ?

For full experience, Download our mobile application:
Get it on Google Play

വൈ- ഫൈ കോളിംഗിനെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ടാകാം. പക്ഷേ അതുപയോഗിക്കുന്നവരുടെ എണ്ണം പൊതുവെ കുറവാണ്. വൈ-ഫൈ കോളിംഗിനെ കുറിച്ച് ശരിയായ ധാരണയില്ലാത്തതാണ് അതുപയോഗിക്കുന്നവരുടെ എണ്ണം കുറയാൻ കാരണം.

എന്താണ് വൈ-ഫൈ കോളിംഗ് എന്ന് നോക്കാം. മതിയായ നെറ്റ്‍‍‍വര്‍ക്ക് കവറേജ് ഇല്ലാത്തയിടങ്ങളിൽ സാധാരണ കോളുകൾ വിളിക്കാൻ കഴിയുന്ന സംവിധാനമാണിത്.

വൈ-ഫൈ ലഭ്യമായ സ്ഥലങ്ങളിലാണ് നിങ്ങളുള്ളതെങ്കിൽ നിങ്ങൾക്കു ഈ സേവനം ഉപയോഗിക്കാവുന്നതാണ്. പക്ഷേ നിങ്ങളുടെ സേവനദാതാക്കൾ വൈ-ഫൈ കോളിംഗ് സംവിധാനം നൽകുന്നവരായിരിക്കണം. ഇന്ത്യയിൽ പ്രധാനമായും വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, എയർടെൽ എന്നി കമ്പനികൾ ഈ സേവനം നൽകുന്നവരാണ്.

ഒരു ആൻഡ്രോയിഡ് ഫോണിൽ വൈ-ഫൈ കോളിംഗ് ആക്ടിവേറ്റ് ചെയ്യാൻ:
ഫോൺ സെറ്റിങ്‌സിൽ നിന്നു നെറ്റ്‍‍‍വര്‍ക്ക് ഓപ്ഷൻ തെരഞ്ഞെടുക്കുക. ചില ഫോണുകളിൽ കണക്ഷൻ അല്ലെങ്കിൽ മൊബൈൽ നെറ്റ്‍‍‍വര്‍ക്ക് എന്നായിരിക്കും കാണുക. ശേഷം വൈ-ഫൈ പ്രിഫറൻസ് തെരഞ്ഞെടുക്കുക. പിന്നിട് അഡ്വാൻസ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

തുറന്നു വരുന്ന ടാബിൽ നിന്നു വൈ-ഫൈ കോളിംഗ് ലഭ്യമാണോയെന്നു പരിശോധിക്കുക. ലഭ്യമാണെങ്കിൽ അതു ക്ലിക്ക് ചെയ്യുക.വൈ-ഫൈ കോളിംഗ് ക്ലിക്ക് ചെയ്ത ശേഷം സേവനം ലഭിക്കേണ്ട സിം തെരഞ്ഞെടുക്കുക.

ഐ ഫോണിൽ ആക്ടിവേറ്റ് ചെയ്യാൻ:
സെറ്റിങ്‌സിൽ ഫോൺ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.മൊബൈൽ ഡാറ്റ ഓപ്ഷനിൽ നിന്നു വൈ-ഫൈ കോളിംഗ് ക്ലിക്ക് ചെയ്യുക.അവസാനമായി wifi calling on this phone തെരഞ്ഞെടുത്ത് സേവനം ലഭ്യമാക്കുക

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം

0
ജമ്മു കശ്മീർ : ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം....

നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എം ബി രാജേഷ്

0
പാലക്കാട് : സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി...

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു

0
കൊച്ചി : സിപിഐഎം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങി

0
ബോസ്റ്റൺ : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം...