അയിരൂർ പഞ്ചായത്തിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി : അയിരൂർ ഗ്രാമപഞ്ചായത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷി നശിക്കുകയും ചെയ്തു. പഞ്ചായത്തിലെ 3, 4, 5 വാർഡുകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മറ്റുവാർഡുകളിലും മരങ്ങൾ ഒടിഞ്ഞുവീഴുകയും ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്. ഓമന കുമാരി, ലീലാമ്മ മാത്യു, സജി പി.മാർക്കോസ്, മറിയാമ്മ വർഗീസ്, ജോൺ പി.പി., ഓമന മടിക്കോലിൽ, രാജേന്ദ്രൻ തെക്കേതോട്ടുപുറത്ത്, ഗോപാലകൃഷ്ണൻ താരത്തെകുറ്റ് എന്നിവരുടെ വീടുകൾക്ക് മരം ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായി.

പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച കർഷകനുള്ള ആദരവ് ലഭിച്ച ആദിദേവിന്റെ  മുപ്പതോളം ഏത്തവാഴകളും കപ്പയും ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണു. അയിരൂർ, റാന്നി കെ.എസ്.ഇ.ബി. സൗത്ത് സെക്ഷനുകളിലായി ഇരുപതിലധികം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും ചെയ്തു. കെ.എസ്.ഇ.ബി.ക്ക് നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കാറ്റിലും മഴയിലും വീടുകൾക്ക് നഷ്ടമുണ്ടായവർക്കും കൃഷിനാശം സംഭവിച്ച കർഷകർക്കും അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പി.കുഴിവേലിൽ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മച്ചാറാകൂ… കോക്രോച്ചാകരുത്’ ; ഗുജറാത്തിൽ പ്രചാരണവുമായി ബി.ജെ.പി

0
അഹമ്മദാബാദ് : പൈലറ്റ് സ്മിത് മച്ചാറിനെ പ്രതീകമാക്കി ‘മച്ചാറാകൂ... കോക്രോച്ചാകരുത്’ എന്ന്‌...

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇന്ന് സിജെപി സമരത്തിന് തുടക്കം

0
ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട്...

സിപിഎം ഓഫീസില്‍ വീണ്ടും പോലീസ് ; ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

0
ഡൽഹി: സിപിഎം ഓഫിസിൽ വീണ്ടും പോലീസെത്തി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന്...

സംസ്ഥാനത്ത് വിട്ടുമാറാതെ മലമ്പനി ; രോഗവാഹകരിലേറെയും അതിഥിത്തൊഴിലാളികൾ

0
ആലപ്പുഴ : കേരളത്തെ മലമ്പനിമുക്തമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങൾക്കു തിരിച്ചടി. തദ്ദേശീയമായി മലമ്പനി...