ആലപ്പുഴ: ആലപ്പുഴയിലെ ചാരുംമൂട് മേഖലയിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. `1താമരക്കുളം കണ്ണനാകുഴി മൂന്നാം വാർഡിൽ റോയി ഭവനത്തിൽ ജോൺ തോമസിന്റെ (ബാബു) രണ്ട് കാറുകളും ഷെഡ്ഡുകളുമാണ് മരം വീണ് ഭാഗികമായി തകർന്നത്. വീടിന്റേയും ഷെഡ്ഡിന്റേയും മുകളിലേക്ക് തൊട്ടടുത്ത ദേവസ്വം ബോർഡിന്റെ പുരയിടത്തിൽ നിന്നിരുന്ന രണ്ട് തേക്ക് മരങ്ങളാണ് കടപുഴകി വീണത്. വീടിന്റെ കാർ പോർച്ചിന്റെ ഷെഡ്ഡ് തകർത്തുകൊണ്ടാണ് കാറുകൾക്ക് മുകളിലേക്ക് മരം വീണത്. മറ്റു മരങ്ങൾ അപകട ഭീഷണിയുയർത്തിയാണ് നിൽക്കുന്നതെന്നും വീട്ടുകാർ പറഞ്ഞു. താമരക്കുളം ഇരപ്പൻപാറ ആഷ്നാമൻസിൽ സലീനയുടെ വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി. താമരക്കുളം കിഴക്കെമുറി കൊട്ടയ്ക്കാട്ടുശ്ശേരിയിൽ ഭിന്നശേഷിക്കാരായ അഖിൽ, അനന്ദു എന്നീ യുവാക്കൾ താമസിക്കുന്ന വീടിന് മുകളിലേക്ക് മരച്ചില്ലകൾ വീണ് ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നു. ഭിത്തികൾക്കും കേടുപാടുണ്ട്. താമരക്കുളം പാലമേൽ ചുനക്കര, പ്രദേശങ്ങളിൽ മരങ്ങളും മരച്ചില്ലകളും വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടിവീഴുകയും ചെയ്താണ് വൈദ്യുതി തടസ്സപ്പെട്ടിരിക്കുന്നത്.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.