കോട്ടയം : അപ്രതീക്ഷിതമായുണ്ടാകുന്ന കാലവസ്ഥാ മാറ്റം കൈതച്ചക്ക കർഷകരെ ആകെ വലയ്ക്കുന്നു. വെയിലും മഴയും മാറി മാറി വരുന്നതോടെ വ്യാപകമായി കൃഷി നശിക്കുകയാണ്. കോട്ടയം കൂരോപ്പടയിൽ പാകമായ കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. ലാക്കാട്ടൂർ സ്വദേശി മാത്യു കെ ജോർജിന്റെ തോട്ടത്തിൽ കണ്ണെത്താ ദൂരത്ത് നിറയെ കൈതച്ചെടികൾ. പക്ഷെ കാണുന്ന ചന്തമൊന്നും വിളയുന്ന പഴങ്ങൾക്കില്ല. ചിലത് വെയിലത്ത് കരിഞ്ഞിണുങ്ങി. ബാക്കിയുളളവ വെള്ളത്തിൽ ചീഞ്ഞുപോയി. പറിച്ചെടുത്ത പഴങ്ങൾ ഒന്നിനും കൊള്ളാതെ തോട്ടത്തിന്റെ ഒരറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കർഷകന്റെ കഠിനാധ്വാനവും പ്രതീക്ഷകളുമാണിങ്ങനെ നെടുകെ പിളർന്ന് പോയത്. കോട്ടയത്തെ കിഴക്കൻ മേഖലയിൽ ഏക്കറുകണക്കിന് പൈനാപ്പിൾ കൃഷിയാണ് നശിച്ചത്. ടൺ കണക്കിന് പാകമായ പൈനാപ്പിൾ പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു. തൊഴിലാളികളുടെ കൂലി, പാട്ടത്തുക, വളവും കീടനാശിനിയും തുടങ്ങിയ വലിയ ചെലവും പ്രതിസന്ധികളും നേരിടുന്നതിനിടെയാണ് കർഷകന് ഇരട്ടി പ്രഹരമായിരിക്കുന്നത്. നാശനഷ്ടത്തിന് സർക്കാരിന്റെ ആശ്വാസ പദ്ധതികളുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1