ഇടുക്കി: ഉടുമ്പൻചോല ചതുരംഗപ്പാറയിൽ സിഎച്ച്ആർ ഭൂമിയിൽ വ്യാപകമായി മരം മുറിച്ച് കടത്തിയതായി കണ്ടെത്തൽ. രണ്ട് എസ്റ്റേറ്റുകളിലായി നൂറോളം മരങ്ങളാണ് മുറിച്ചുമാറ്റിയത്. മൂന്നാർ ഫോറസ്റ്റ് വിജിലൻസ് നടത്തിയ പരിശോധനയിലാണ് മരംകൊള്ള കണ്ടെത്തിയത്. വി.ടി.ജെ, സെന്‍റ് ജോർജ് എന്നീ എസ്റ്റേറ്റുകളിലാണ് വ്യാപകമായി മരങ്ങൾ മുറിച്ചുമാറ്റിയത്. രണ്ട് എസ്റ്റേറ്റുകളിലുമായി ഏകദേശം 30 ഏക്കർ സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റിയതായാണ് കണ്ടെത്തൽ. ചന്ദനവയമ്പ്, കുളമാവ് തുടങ്ങിയ നിരവധി സംരക്ഷിത മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. മരം മുറിച്ചശേഷം വേരുകളും ചില്ലകളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ മണ്ണിനടിയിൽ കുഴിച്ചുമൂടുന്നതിനാണ് ജെസിബികൾ ഉപയോഗിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. മരം കൊള്ളക്കായി ഉപയോഗിച്ച മൂന്ന് ജെസിബികളും വിജിലൻസ് സംഘം പിടിച്ചെടുത്തു. സ്ഥലമുടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഫോറസ്റ്റ് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































