ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ വ്യാപക പരിശോധന ; കൊച്ചിയിലെ നാല് ഷോറൂമുകൾ പൂട്ടാൻ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ ഷോറൂമുകളിൽ മോട്ടോൾ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവിധ ഷോറൂമുകൾക്ക് മോട്ടോൾ വാഹന വകുപ്പ് പിഴ ഈടാക്കി. ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ നാല് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകൾ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. 12 ബ്രാൻഡുകൾക്ക് മോട്ടോർ‌ വാഹന വകുപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.

200 പവർ വാട്ട് നിർദേശിക്കുന്ന സ്കൂട്ടറുകൾക്ക് 1000 മുതൽ 1400 വരെ പവർ കൂട്ടി നൽകുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകളാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്. പരമാവധി വേ​ഗത 25 കിലോമീറ്റർ പെർ അവർ ആണെന്നിരിക്കെ പല സ്കൂട്ടറുകൾക്കും 48 കിലോമീറ്റർ സ്പീഡ് ഉൾപ്പെടെയാണ് നൽകുന്നത്. എറണാകുളം ജില്ലയിൽ മാത്രം 11 ഷോറൂമുകളിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന വാഹനങ്ങളിൽ ആണ് ഇന്ന് നടത്തിയ പരിശോധനയിൽ കൃത്രിമത്വം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...