വയനാട് : പാടിപറമ്പിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലമുടമക്കെതിരെ കേസെടുത്തതിൽ വ്യാപക പ്രതിഷേധം. പാർക്കിൻസൺസ് രോഗിയായ പള്ളിയാലിൽ മുഹമ്മദിനെതിരെയാണ് കേസെടുത്തത്. 76 വയസുള്ള മുഹമ്മദ് ഒമ്പത് വർഷമായി രോഗിയാണ്. മൂന്ന് വർഷമായി താൻ തോട്ടത്തിലേക്ക് പോകാറില്ലെന്ന് മുഹമ്മദ് പറഞ്ഞു. സ്വന്തമായി എഴുന്നേറ്റ് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത വ്യക്തിക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഭരണകക്ഷി നേതാക്കളായ സി.പി.എം, സി.പി.ഐ ജില്ലാ സെക്രട്ടറിമാരും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമും വനംവകുപ്പിനെതിരെ രംഗത്തെത്തി. എന്നാൽ കേസെടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടത്. ഒരു കുരുക്കിൽ കുടുങ്ങിയാണ് കടുവ ചത്തത്. ഇതിന്‍റെ പേരിലാണ് മുഹമ്മദിനെ പ്രതിയാക്കി കേസെടുത്തത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.