കൊല്ലത്ത് കാണാതായ നാലു വയസുകാരിയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം: നാലു വയസുകാരിയെ കടത്തിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശിയായ യുവതിയെയും കാണാതായ പെൺകുട്ടിയെയും പന്തളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30യോടെ കൊട്ടാരക്കരയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ സംശയം തോന്നിയ കണ്ടക്ടർ ഇരുവരെയും പോലീസിന് കൈമാറുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ ദേവി പോലീസ് കസ്റ്റഡിയിലായി. കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദ മൻസിൽ സിയാനയെ (നാല് വയസ്) ആണ് തമിഴ്നാട് സ്വദേശി തിങ്കളാഴ്ച വൈകുന്നേരം കടത്തിക്കൊണ്ടു പോയത്. അമ്മ സാഹിറിക്കൊപ്പം കൊല്ലം ബീച്ചിൽ എത്തിയ സിയാനയെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ വച്ച് കാണാതാവുകയായിരുന്നു.

പന്തളത്തിന് സമീപത്തു നിന്നും പെൺകുട്ടിയുമായി ചെങ്ങന്നൂർ ഡിപ്പോയിലെ ബസിൽ കയറിയ തമിഴ്നാട് സ്വദേശിനി 30 രൂപ നൽകി തൃശ്ശൂരിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിലും കുഞ്ഞുമായുള്ള സാമ്യത്തിലും സംശയം തോന്നിയ കണ്ടക്ടറാണ് ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ പെൺകുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കുന്നിക്കോട് പോലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. കളിപ്പാട്ടങ്ങളും ബിസ്കറ്റും നൽകി കുട്ടിയെ പന്തളം പോലീസ് സ്റ്റേഷനിൽ സംരക്ഷിച്ചു വരികയാണ്. കുന്നിക്കോട്ടുള്ള ബന്ധുക്കളെ കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...